Mon Jun 15, 2026 11:44 pm
FLASH
X
booked.net

കുന്നത്തൂരിന് നന്ദി പറഞ്ഞ് ഉല്ലാസ് കോവൂർ എംഎൽഎ

Kerala / News June 15, 2026

കുന്നത്തൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നും കാൽ ലക്ഷം വോട്ടിൻ്റ ഭൂരിപക്ഷത്തിൽ വിജയിച്ച ഉല്ലാസ് കോവൂർ എംഎൽഎയുടെ സ്വീകരണ പര്യടനം കുന്നത്തൂർ പഞ്ചായത്തിൽ പൂർത്തിയായി.ഇടത് കോട്ടയായ കുന്നത്തൂര്‍ പഞ്ചായത്തില്‍ നിന്നും 1500 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഇക്കുറി ഉല്ലാസിനു ലഭിച്ചത്.ഏഴാംമൈൽ ജംഗ്ഷനിൽ കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്‌ഘാടനം ചെയ്തു.

റ്റി എ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു.ഇടവനശേരി സുരേന്ദ്രൻ,കെ.സുകുമാരൻ നായർ,പാങ്ങോട് സുരേഷ്,കാരയ്ക്കാട്ട് അനിൽ,വൈ.ഷാജഹാൻ,ഷീജാ രാധാകൃഷ്ണൻ,രതീഷ് കുറ്റിയിൽ,പി.എസ് അനുതാജ്,സഹദേവൻ കോട്ടവിള,ശ്രീദേവി അമ്മ,സാബു ഉമ്മൻ,സി.കെ അനിൽ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തിലെ 40 കേന്ദ്രങ്ങളിൽ സ്വീകരണം നൽകിനിരവധിയാളുകൾ നിവേദനവും നൽകി.രാത്രിയോടെ കളിക്കലഴികത്ത് ജംഗ്ഷനിൽ സമാപിച്ചു