Fri Nov 06, 2026 9:11 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

കാട്ടാക്കടയിൽ ബേക്കറിയിലെ ഓറഞ്ച് ജ്യൂസിൽ ഷിഗെല്ല വൈറസ് സാന്നിധ്യം കണ്ടെത്തി

HOME / Kerala June 13, 2026

തിരുവനന്തപുരം: കാട്ടാക്കടയിലെ ബേക്കറിയിലെ ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കാർത്തിക ബേക്കറിയിൽ തയ്യാറാക്കിയ ജ്യൂസിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. മെയ് 29നാണ് സാധാരണയായി നടത്തുന്ന പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ബേക്കറിയിൽ നിന്ന് ഓറഞ്ച് ജ്യൂസിന്റെ സാമ്പിൾ ശേഖരിച്ചത്. പിന്നീട് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ വഞ്ചിയൂരിലെ ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിരുന്നു.ഈ പാനീയം ഉപയോഗിക്കാനായി സുരക്ഷിതമല്ലെന്ന റിപ്പോർട്ട് പഞ്ചായത്തിനെയും ബന്ധപ്പെട്ട അധികാരികളെയും ഉദ്യോഗസ്ഥർ അറിയിച്ചു കഴിഞ്ഞു.നിരവധിപേർ ഈ ജ്യൂസ് ബേക്കറിയിൽ നിന്ന് കുടിച്ചിട്ടുണ്ടെന്നാണ് വിവരമാണ്. ദിവസേന ബേക്കറിയിൽ ഉണ്ടാകുന്ന ജ്യൂസുകളിൽ ഒന്നാണിത്. വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബേക്കറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെപ്പിച്ചു.