Sun Sep 20, 2026 8:39 am
FLASH
X

തേവര പാലത്തില്‍ അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി

HOME / Kerala June 11, 2026

കൊച്ചി: കൊച്ചി തേരവ പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി താഴേക്ക് തങ്ങി നില്‍ക്കുയായിരുന്നു. ഡ്രൈവര്‍ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിലാണ് അപകടമുണ്ടായതെങ്കിലും ആളപായമില്ലെന്നത് ആശ്വാസമാണ്. ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോളാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ലോഡ് ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.