Mon Jun 08, 2026 11:39 pm
FLASH
X
booked.net

സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ തടവും പിഴയും ശിക്ഷയുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

News June 8, 2026

തിരുവനന്തപുരം: വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ തടവും പിഴയും ശിക്ഷയുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. മരണവും പ്രതിസന്ധികളും അപകടങ്ങളും ചിലർ സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാക്കുന്നു. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം സലിം കുമാറിൻ്റെ സംസ്കാരച്ചടങ്ങിനിടെ വ്ലോഗർമാരുടെ മര്യാദ വിട്ട പെരുമാറ്റം വിവാദമായിരുന്നു. നടന്റെ സംസ്കാര ച്ചടങ്ങുകൾക്കിടെ ചില ഓൺലൈൻ ചാനലുകൾ തള്ളിക്കയറിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. തള്ളിക്കയറിയവരോട് ചന്തു സലിം കുമാറിന് അൽപ്പം പരുഷമായി ഇടപെടേണ്ടിവന്നിരുന്നു. വികാരാധീനനായ ചന്തുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പ്രമുഖരടക്കം വ്ലോഗർമാരുടെ അതിരുവിട്ട ഈ പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു.