ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അവിടുത്തെ സ്വർണ്ണഖനികളോ
സാമ്പത്തിക സ്രോതസ്സുകളോ അല്ല, മറിച്ച് അറിവും വിവേകവുമുള്ള ഭാവി
തലമുറയാണ്. രാജ്യത്തിൻറെ ഭാവി നിർണ്ണയിക്കുന്നതിൽ വരും തലമുറ
വലിയൊരു പങ്ക് വഹിക്കുന്നു. അവർക്ക് ശരിയായ വിദ്യാഭ്യാസവും
വിവേകവും പകർന്നു നൽകുക എന്നത് ഓരോ പൗരൻ്റെയും
ഉത്തരവാദിത്തമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം,
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ഇച്ഛാശക്തി എന്നിവയിലൂടെ രാജ്യ
പുരോഗതി ഉറപ്പാക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ കൂട്ടി ചേർക്കേണ്ട
ഒന്നാണ് ഡിജിറ്റൽ സാക്ഷരതയും.ശരിയായ വിദ്യാഭ്യാസം വരും തലമുറയെ
മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതോടൊപ്പം സാങ്കേതിക വിദ്യയുടെ
ഫലപ്രദമായ ഉപയോഗത്തിന് അവരെ പ്രാപ്തരാക്കുന്നു.
അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ വിജ്ഞാനം
എന്നത് അവസരങ്ങളുടെ താക്കോലാണ്. സാങ്കേതികവിദ്യ
നിത്യജീവിതത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തിൽ, ഡിജിറ്റൽ സാക്ഷരത
എന്നത് ഒരു അധിക യോഗ്യത എന്നതിലുപരി അടിസ്ഥാന ആവശ്യമായി
മാറിയിരിക്കുന്നു. എഐയും ഡാറ്റാ സയൻസും ലോകത്തെ
മാറ്റിമറിക്കുമ്പോൾ, നമ്മുടെ കുട്ടികൾ വെറുമൊരു ഉപഭോക്താക്കൾ
മാത്രമാകാതെ, പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനും നിയന്ത്രിക്കാനും
പ്രാപ്തരാകേണ്ടതുണ്ട്. അറിവിനെ സർഗ്ഗാത്മകമായി ഉപയോഗിക്കാനും
സൈബർ ഇടങ്ങളിലെ അപകടങ്ങളെ തിരിച്ചറിയാനുമുള്ള വിവേകം
വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുമ്പോൾ മാത്രമേ ജനാധിപത്യം അതിന്റെ
പൂർണ്ണമായ അർത്ഥത്തിൽ ഡിജിറ്റൽ യുഗത്തിലും പ്രസക്തമാകൂ.
ഇത്തരത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഡിജിറ്റൽ സംസ്കാരം
വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ആധുനിക ലോകത്ത് രാജ്യത്തിന്
തലയുയർത്തി നിൽക്കാൻ സാധിക്കൂ.
എന്താണ് ഡിജിറ്റൽ സാക്ഷരത? ഡിജിറ്റൽ സാങ്കേതികവിദ്യകൾ
ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്താനും, വിലയിരുത്താനും,
ആശയവിനിമയം നടത്താനുമുള്ള കഴിവിനെയാണ് ഡിജിറ്റൽ സാക്ഷരത
എന്ന് പറയുന്നത്. പണ്ട് എഴുതാനും വായിക്കാനും അറിയുന്നതിനെയാണ്
സാക്ഷരത എന്ന് വിളിച്ചിരുന്നതെങ്കിൽ, ഇന്നത്തെ കാലത്ത് കമ്പ്യൂട്ടറുകളുംസ്മാർട്ട്ഫോണുകളും ഇന്റർനെറ്റും ഫലപ്രദമായി ഉപയോഗിക്കാനുള്ള
അറിവ് കൂടി ഇതിന്റെ ഭാഗമാണ്.ഇത്തരത്തിൽ വരും തലമുറയെ
സമ്പൂർണ ഡിജിറ്റൽ സാക്ഷരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഫോൺ
പ്രവർത്തിക്കുന്നത്.
2023ൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, എല്ലാവർക്കും ഇന്റർനെറ്റ്
ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. സംസ്ഥാനത്തെ ഡിജിറ്റൽ
വിഭജനം ഇല്ലാതാക്കുന്നതിനും കേരളത്തെ ഒരു സമ്പൂർണ ഡിജിറ്റൽ
സംസ്ഥാനമായി മാറ്റുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.ഗ്രാമ നഗര
വ്യത്യാസങ്ങളില്ലാതെ സുതാര്യവും വേഗതയേറിയതുമായ ഇന്റർനെറ്റ്
ലഭ്യമാക്കാനായി കേരള സർക്കാർ ആരംഭിച്ച ഈ സ്വപ്ന പദ്ധതി
രാജ്യത്തിന് തന്നെ അഭിമാനമായി കേരളത്തെ ഉയർത്തും എന്നതിൽ
സംശയമില്ല.. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും
ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കെഫോണിൻ്റെ പ്രാഥമിക ലക്ഷ്യം.
ആദ്യഘട്ടത്തിൽ ഏകദേശം 14,000 ത്തിലധികം ബിപിഎൽ കുടുംബങ്ങൾക്ക്
സൗജന്യമായി അതിവേഗ ഇന്റർനെറ്റ് നൽകാൻ കെഫോണിന്
സാധിച്ചിട്ടുണ്ട്. കൂടാതെ 1,17000 ത്തിലധികം ഹോം കണക്ഷനുകളും
കെഫോൺ വഴി നൽകാനായിട്ടുണ്ട്.
2026 ൽ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ
പദ്ധതി രാജ്യത്തെ ആദ്യ സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്ബാൻഡ്
സർവീസാണ്. സ്വകാര്യ കമ്പനികളുടെ കുത്തക ഒഴിവാക്കാനും,
സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ സുസ്ഥിരമായ ഇന്റർനെറ്റ് സേവനം
ഉറപ്പാക്കാനും കെഫോൺ വഴി കേരള സർക്കാർ ശ്രമിക്കുന്നു. ചുരുങ്ങിയ
സമയം കൊണ്ട് തന്നെ വളരെ ജനപ്രീതി നേടിയ കെഫോൺ
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ഇ-ഗവേണൻസ് എന്നീ
മേഖലകളിൽ മികച്ച സേവനം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്ത്
വിജയകരമായി മുന്നേറുന്നു. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കെഫോണിന് കഴിഞ്ഞു
എന്നുള്ളത്. സംസ്ഥാനത്താകെ ഏകദേശം 2948 ഓളം വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ ഇതിനോടകം കെഫോൺ കണക്ഷനുകൾ നൽകി കഴിഞ്ഞു .
ഇന്ത്യയുടെ ആധുനികതയുടെ മുഖം എന്ന് പറയുന്നത് പ്രധാനമായും ഇന്ന്
ഡിജിറ്റൽ ലോകമാണ്. അറിവിനായി ലൈബ്രറികളിലും
എൻസൈക്ലോപീഡിയകളിലും മണിക്കൂറുകൾ തിരഞ്ഞിരുന്ന
ഒരു കാലത്തുനിന്നും, സെക്കൻഡുകൾക്കുള്ളിൽ വിവരങ്ങൾ
വിരൽത്തുമ്പിലെത്തുന്ന കാലത്തിലേക്കുള്ള മാറ്റം അതിശയിപ്പിക്കുന്നതാണ്.
ഡിജിറ്റൽ ദൗർലഭ്യം നേരിട്ടിരുന്ന ഒരു തലമുറ അധികം പിന്നിലായിരുന്നില്ല.
എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത് വെറും കേട്ടറിവ് മാത്രമാണ്.
അങ്കണവാടികളിലും സ്കൂളുകളിലും കെഫോൺ കണക്ഷനുകൾ നൽകിയത്
വഴി അറിവിന്റെ ലോകത്തേക്ക് കുട്ടികൾക്ക് പുതിയ വാതായനങ്ങൾ
തുറക്കുന്നതിനും അവരുടെ പഠനാനുഭവങ്ങൾ രസകരമാക്കുന്നതിനും ഏറെ
സഹായകമായി.
സ്കൂളുകളിൽ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ
പ്രയോജനകരമായ രീതിയിലാണ് കെഫോൺ പദ്ധതി
നടപ്പിലാക്കിയിരിക്കുന്നത്. കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ കൂടുതൽ
മികവുറ്റതാക്കാനും ഡിജിറ്റൽ ലോകത്തെ പുതിയ അറിവുകൾ അവരിലേക്ക്
എത്തിക്കാനും ഇതുവഴി സാധിക്കുന്നു. അധ്യാപകർക്ക്
പാഠഭാഗങ്ങൾക്കാവശ്യമായ വിവരങ്ങൾ അതിവേഗം ശേഖരിക്കാനും
കെഫോൺ അവസരമൊരുക്കുന്നു. കൂടാതെ, സ്കൂളിൽ നേരിട്ടെത്താൻ
കഴിയാത്ത സാഹചര്യങ്ങളിൽ പോലും തടസ്സമില്ലാത്ത ഓൺലൈൻ
ക്ലാസുകൾ ഉറപ്പാക്കാൻ ഹൈസ്പീഡ് കെഫോൺ കണക്ഷനുകൾ
വഴിയൊരുക്കുന്നു. വിദ്യാലയങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ്
എത്തിയതോടെ ഡിജിറ്റൽ ക്ലാസ്‌റൂമുകൾ കൂടുതൽ സജീവമായി.
കുട്ടികൾക്ക്ലോ കത്തിലെ ഏറ്റവും മികച്ച ലൈബ്രറികളും ഇപ്പോൾ ക്ലാസ് മുറിയിൽ
തന്നെ ലഭ്യമാണ്. അധ്യാപകർക്ക് പാഠഭാഗങ്ങൾ കൂടുതൽ വ്യക്തമായി
ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ വിശദീകരിക്കാൻ സാധിക്കുന്നു.
അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളുടെ ലഭ്യത, പാഠപുസ്തകങ്ങൾക്ക്
അപ്പുറത്തുള്ള അറിവിന്റെ വിശാലമായ ലോകം വിദ്യാർത്ഥികൾക്ക്
മുന്നിൽ തുറന്നു നൽക്കുന്നതിന് കാരണമായി. വെർച്വൽ റിയാലിറ്റിയും
ഓഗ്മെന്റഡ് റിയാലിറ്റിയും പോലുള്ള നൂതന സാധ്യതകൾ
വിദ്യാഭ്യാസത്തിൽ പ്രയോജനപ്പെടുത്താൻ അതിവേഗ ഇന്റർനെറ്റ്
അത്യന്താപേക്ഷിതമാണ്. ഇത് കെഫോൺ വഴി സാധിക്കുന്നു. ഭൂമിശാസ്ത്രം
പഠിക്കുമ്പോൾ ഹിമാലയത്തെ അടുത്തറിയാനും, ചരിത്രം പഠിക്കുമ്പോൾ
പുരാതന നഗരങ്ങളിലൂടെ സഞ്ചരിക്കാനും ഇന്ന് കുട്ടികൾക്ക് സാധിക്കുന്നു.
ഇത് വെറുമൊരു പഠനമല്ല, മറിച്ച് വിജ്ഞാനത്തെ നേരിട്ട്
അനുഭവിക്കലാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുയോജ്യമായ
പ്രത്യേക ഓൺലൈൻ പഠനസഹായികൾ ലഭ്യമാക്കാനും കെഫോണിന്റെ
കടന്നുവരവോടെ സാധ്യമായി. ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച്
പഠന രീതികൾ മാറ്റം വരുത്താൻ അധ്യാപകർക്ക് ഡിജിറ്റൽ സംവിധാനങ്ങൾ
വഴി സാധിക്കുന്നു. വിജ്ഞാനത്തിന്റെ ഈ ജനാധിപത്യവൽക്കരണം വഴി
വികസിത രാജ്യങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന അതേ ഗുണനിലവാരമുള്ള
വിദ്യാഭ്യാസം കേരളത്തിലെ സാധാരണക്കാരായ കുട്ടികൾക്കും ഇന്ന്
അപ്രാപ്യമല്ല. പഠനത്തോടൊപ്പം ഗവേഷണ താല്പര്യങ്ങൾ വളർത്താനും
സ്വയം പഠനത്തിലൂടെ നൈപുണ്യ വികസനം നടത്താനും ഈ ഡിജിറ്റൽ
വിപ്ലവം വഴിതുറക്കുന്നു.
കണക്കുകൾ പ്രകാരം ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ഇന്റർനെറ്റ്
ഉപയോഗം 67% ആണെങ്കിൽ ഗ്രാമങ്ങളിൽ ഇത് കേവലം 31% മാത്രമാണ്.
ഇന്റർനെറ്റിന്റെ ഈ ലഭ്യതക്കുറവ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ
സാരമായി ബാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് മലയോര
പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും ഡിജിറ്റൽ
സൗകര്യങ്ങളുടെ ദൗർലഭ്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് ഈ മേഖലകളിലേക്ക് കെഫോണിന്റെ
കടന്നുവരവ്. ഇതോടെ മുൻപ് ഇന്റർനെറ്റ് പരിധിക്ക് പുറത്തായിരുന്ന പല
പ്രദേശങ്ങളും ഇന്ന് ആഗോള ശൃംഖലയുടെ ഭാഗമായിക്കഴിഞ്ഞു. ഇതിലൂടെ
ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ ഈ
പദ്ധതിക്ക് സാധിച്ചു. എല്ലാവർക്കും ഇന്റർനെറ്റ് എന്നതാണ് കെഫോൺ
പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിലാണ്
കെഫോൺ മുന്നേറിക്കൊണ്ടിരിക്കുന്നത്. കെഫോൺ വിവിധ പ്ലാനുകളിൽ ലഭ്യമാണ്. 299 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് കെഫോണിനുള്ളത്. മാസം 20 എംബിപിഎസിൽ 1000 ജിബിയാണ് 299 രൂപയ്ക്ക് ലഭിക്കുന്നത്. കൂടാതെ 349 രൂപയുടെ പ്ലാനിൽ 3000 ജിബി 30 എംബിപിഎസ് വേഗതയിൽ ലഭ്യമാകും. 399 രൂപ, 449 രൂപ, 499 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ
എന്നിങ്ങനെയാണ് മറ്റ് പ്ലാനുകൾ.
കെഫോൺ എന്നത് കേവലം ഒരു ടെലികോം സേവനദാതാവ് മാത്രമല്ല, അത്
കേരളത്തിന്റെ സാമൂഹിക ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമാണ്.
സാമ്പത്തികമായോ ഭൂമിശാസ്ത്രപരമായോ പിന്നോക്കം നിൽക്കുന്നു എന്ന
കാരണത്താൽ ഒരാൾക്കും അറിവിന്റെ ലോകം നിഷേധിക്കപ്പെടരുത് എന്ന
നിശ്ചയദാർഢ്യമാണ് ഈ പദ്ധതിയുടെ നട്ടെല്ല്. കെഫോൺ വഴി സൗജന്യവും
സുതാര്യവുമായ ഇന്റർനെറ്റ് വിദ്യാലയങ്ങളിൽ ലഭ്യമാകുന്നത് കുട്ടികളുടെ
ജീവിതശൈലിയിലും ചിന്താഗതിയിലും വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.
ഇത് അവരുടെ പഠനത്തെയും വ്യക്തിത്വത്തെയും വലിയ രീതിയിൽ
സ്വാധീനിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും
ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് സ്കൂളുകളിൽ ലഭിക്കുമ്പോൾ,
എല്ലാവർക്കും ഒരേപോലെയുള്ള അവസരങ്ങൾ ലഭിക്കുന്നു. ഇത് ഓരോ
കുട്ടിയുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും മികച്ച ഒരു കരിയർ
പടുത്തുയർത്തുന്നതിനും സഹായിക്കുന്നു. ഇന്റർനെറ്റ് സൗകര്യം ലഭ്യമാകത്തതുകൊണ്ട് മാത്രം ഒരു കുട്ടിയുടെയും കഴിവുകൾ പാഴായിപോകരുതെന്ന് നമ്മുടെ സർക്കാർ, കെഫോൺ പദ്ധതി
നടപ്പാക്കുമ്പോൾ ലക്ഷ്യമിട്ടിരുന്നു. ഇന്റർനെറ്റ് സംവിധാനം
അപ്രാപ്യമായിരുന്ന ആദിവാസി മേഖലകളിലടക്കം കെഫോൺ കണക്ഷനുകൾ
എത്തിച്ചതു വഴി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള കുട്ടികൾക്ക്
അവരുടെ ഭാവി നഷ്ടമാകുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തുന്നു.
ഹൈസ്പീഡ് ഇന്റർനെറ്റിന്റെ ലഭ്യത വെറുമൊരു ബിരുദത്തിനപ്പുറം,
കോഡിംഗ്, ഡിസൈനിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ
കോഴ്സുകൾ സ്വന്തമായി പഠിച്ചെടുക്കാൻ പുതുതലമുറയ്ക്ക് സാധിക്കുന്നു.
ഇത് അവരെ തൊഴിൽ അന്വേഷകരെന്ന നിലയിൽ നിന്ന് തൊഴിൽ
ദാതാക്കളെന്ന നിലയിലേക്ക് വളർത്തുന്നു. ചുരുക്കത്തിൽ 2026-ഓടെ
ലക്ഷ്യമിടുന്ന രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാകുന്നതോടെ,
കേരളത്തിലെ ഓരോ ക്ലാസ്‌റൂമും ലോകോത്തര നിലവാരത്തിലേക്ക് മാറും
എന്ന് നിസംശയം പറയാൻ സാധിക്കും.
ആഗോള വിപണിയിൽ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്
ഇന്ത്യ. എന്നാൽ ഈ കാലത്തും ഇന്റർനെറ്റ് ലഭ്യത ഒരു ആഡംബരമായി
കാണുന്ന ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഈയൊരു സാഹചര്യത്തിലാണ് കേരളം കെഫോണിലൂടെ വിപ്ലവകരമായ
ഒരു മാതൃക സൃഷ്ടിക്കുന്നത്. വിവരങ്ങൾ വിരൽത്തുമ്പിലെത്തുന്നതോടെ
സാധാരണക്കാരായ മനുഷ്യർക്കും ആഗോള വിപണിയുടെയും
വിജ്ഞാനത്തിന്റെയും ഭാഗമാകാൻ സാധിക്കുന്നു. ഡിജിറ്റൽ വിടവ്
നികത്തുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെക്കൂടി
വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു.
സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തുന്ന ഇ-ഗവേണൻസ്
സംവിധാനങ്ങളും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയും
സാധാരണക്കാരിലേക്ക് നേരിട്ടെത്തുന്നു എന്നത് ഈ പദ്ധതിയുടെ വലിയ
വിജയമാണ്. ലോകം ഒരു ഗ്ലോബൽ വില്ലേജ് ആയി മാറുമ്പോൾ,
അറിവിന്റെയും സാങ്കേതിക വിദ്യയുടെയും ലോകത്ത് ആരും
പിന്നിലാകരുത് എന്ന നിശ്ചയദാർഢ്യമാണ് കേരളത്തെ മാതൃകയാക്കുന്നത്.
ചുരുക്കത്തിൽ, അറിവ് അധികാരമായി മാറുന്ന ഈ നൂറ്റാണ്ടിൽ
വിജ്ഞാനത്തിലേക്കുള്ള വാതിലുകൾ ഓരോ പൗരനും ഒരുപോലെ
തുറന്നുകൊടുക്കുക എന്നതാണ് ഒരു സർക്കാരിന്റെ ഏറ്റവും വലിയ
ഉത്തരവാദിത്തം. ഇന്റർനെറ്റ് കേവലം ഒരു ആഡംബരമല്ല, മറിച്ച് ഓരോ
പൗരന്റെയും മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളം കെ-
ഫോണിലൂടെ നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ്.
സുരക്ഷിതവും സുതാര്യവുമായ ഈ ഡിജിറ്റൽ പാതയിലൂടെ സഞ്ചരിച്ച്,
ആധുനിക ലോകത്തിന്റെ നെറുകയിൽ കേരളം തലയുയർത്തി നിൽക്കുന്ന
കാലം വിദൂരമല്ല. തുല്യനീതി ഉറപ്പാക്കുന്ന ഒരു നവകേരളത്തിലേക്കുള്ള
ഏറ്റവും സുപ്രധാനമായ ചുവടുവെപ്പായി കെഫോൺ ചരിത്രത്തിൽ
അടയാളപ്പെടുത്തപ്പെടും.
എങ്ങനെ കെഫോൺ കണക്ഷനുകൾ ലഭ്യമാക്കാം ?
പുതിയ കെഫോൺ ഗാർഹിക കണക്ഷനുകൾ ലഭിക്കുന്നതിനായി EnteKFON
മൊബൈൽ ആപ്പിലൂടെയോ www.kfon.in എന്ന കെഫോൺ ഒഫീഷ്യൽ
വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്. 1800 570 4466 എന്ന
ടോൾ- ഫ്രീ- നമ്പറിൽ വിളിച്ചും കണക്ഷനുകൾക്കായി അപേക്ഷിക്കാം.
കെഫോണിന്റെ വിവിധ പ്ലാനുകളും ഓഫറുകളും അറിയുന്നതിനായി
കെഫോൺ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ, അല്ലെങ്കിൽ 90616
04466 വാട്‌സ്ആപ്പ് നമ്പറിൽ “KFON Plans” എന്ന് മെസേജ് അയച്ചോ
വിവരങ്ങൾ ലഭ്യമാക്കാം.




