Tue Apr 28, 2026 5:52 pm
FLASH
X
booked.net

യാത്രക്കാർക്ക് ഡ്യൂട്ടി-ഫ്രീ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ അദാനി എയർപോർട്ട്സ്- മെയ്ക്ക് മൈ ട്രിപ്പ് പദ്ധതി

National / News April 28, 2026

തിരുവനന്തപുരം, ഏപ്രിൽ 27, 2026: അന്താരാഷ്ട്ര യാത്രക്കാർക്ക് യാത്രാ ബുക്കിംഗ് പ്ലാറ്റ്ഫോം വഴി തന്നെ ഡ്യൂട്ടി-ഫ്രീ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി അദാനി എയർപോർട്ട്സ്- മെയ്ക്ക് മൈ ട്രിപ്പ് പദ്ധതി. യാത്ര പുറപ്പെടുന്നതിനു മുൻപോ എത്തിച്ചേരുന്നതിന് മുൻപോ യാത്രക്കാർക്ക് വിവിധ ഡ്യൂട്ടി-ഫ്രീ ഉൽപ്പന്നങ്ങൾ പരിശോധിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ഇതിലൂടെ വിമാനത്താവളങ്ങളിൽ സമയം ലാഭിക്കുകയും, കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയും ചെയ്യാം. തിരുവനന്തപുരത്തിനു പുറമെ മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പൂർ വിമാനത്താവളങ്ങളിൽ ഈ സേവനം ലഭിക്കും.