കേരളത്തിൻറെ ജനവിധി ഏപ്രിൽ ഒമപതിന് തുടർഭരണ സാധ്യതയിലേക്ക് പിണറായിയും സംഘവും സ്ഥാനാർത്ഥി നിർണയത്തിൽ ഉഴലുന്ന വിഡി സതീശനും സംഘവും പിണങ്ങി വരുന്നവരെ ചാക്കിട്ടു പിടിക്കുന്ന രാജീവ്ജിയും സംഘവും ആര് ഭരിക്കണം ആരെ പുറത്താക്കണമെന്ന തീരുമാനം ജനങ്ങളിലേക്ക് എത്തുന്ന അതിനിർണായക ദിനമാണ് തിരഞ്ഞെടുപ്പ് ദിനം അഞ്ചു വർഷം കൂടുമ്പോൾ ജനങ്ങൾ യജമാനന്മാരാകുന്ന ചില നിമിഷങ്ങൾ വോട്ട് പെട്ടിയിലായാൽ വീണ്ടും അടിമയാക്കപ്പെടുന്ന വർഷങ്ങൾ കേരളം ഏപ്രിൽ ഒമപതിന് ബൂത്തിലേക്ക് യാത്രയാകുമ്പോൾ ഒരുപാട് തവണ ചിന്തിക്കണം നമ്മെ ആര് ഭരിക്കണം എന്നത് രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാന പെരുമഴയിൽ ഏതാണ് സത്യം എന്താണ് ഇവർ പറയുന്നത് എന്നൊന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല തിരഞ്ഞെടുപ്പ് കഴിഞ്ഞാലോ മറവിരോ രോഗം ബാധിക്കുന്ന ഒരു പ്രത്യേകതരം വിഭാഗമാണ് രാഷ്ട്രീയ നേതാക്കൾ അധികാരകസേരയിൽ കയറിപ്പറ്റാൻ നാട്ടിൽ നിലവിലുള്ള അവസാന അടവുവരെ ജനങ്ങൾക്ക് മുമപിൽ പയറ്റുവാനും ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ഒരുഉളുപ്പുമില്ലാതെ വിളിച്ചു പറയുവാനുമുള്ള കാണ്ടാമൃഗ തൊലിയണിഞ്ഞവരാണ് മിക്ക നേതാക്കന്മാരും കേരളത്തിൽ തിരഞ്ഞെടുപ്പെടുക്കുന്ന സമയങ്ങളിൽ സംഭവിക്കുന്നത് പോലെയുള്ള പിണക്കങ്ങളും സ്ഥാനാർത്ഥി മോഹം മൂലമുള്ള തമ്മിലടിയും ഒരു കുറവുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു .
പിണറായി വിജയന്റെ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും ജനങ്ങൾക്കൊപ്പം നിന്ന് അവർക്ക് വേണ്ടുന്ന കാര്യങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചതിനാൽ തുടർഭരണം എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലായി മാറിയിട്ടുണ്ട് തുടർന്നും എൽഡിഎഫ് സർക്കാർ തന്നെ ഭരണത്തിൽ വരുമെന്ന പ്രതീതി എതിർപക്ഷ ക്യാമ്പിലും ഉണ്ടെന്ന കാര്യം ഉറപ്പായി കഴിഞ്ഞു ഇച്ഛാശക്തിയുടെ ഫലമായി നടപ്പിലാക്കിയ നിരവധി ജനോപകാര വികസനങ്ങള വരാനിരിക്കുന്ന വികസന കാഴ്ചപ്പാടും യാഥാർഥ്യത്തിൽ എത്തണമെങ്കിൽ എൽഡിഎഫ് തുടർന്നും വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും എന്നതിനാൽ ഇടതുപക്ഷ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് മറുവശത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കാഴ്ചവെച്ച മികച്ച പോരാട്ടം കണ്ടപ്പോൾ എൽഡിഎഫിന് വൻവെല്ലുവിളിയാകുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ യുഡിഎഫ് അധികാരത്തിൽ വരും എന്നൊരു അനുകൂല കാലാവസ്ഥ വന്നതോടെ ആദ്യം തന്നെ മുഖ്യമന്ത്രി കസേര്ക്ക് വേണ്ടിയുള്ള പിടിവലി നടന്നു. തുടർന്ന് മാളത്തിൽ ഒളിച്ചിരുന്ന പാരമ്പര്യവും പാരമ്പര്യത്തിലേക്ക് വരുന്നതുമായ എല്ലാവർക്കും സീറ്റ് വേണമെന്ന കീറാമുട്ടി ഇതുവരെ തീർന്നിട്ടില്ല.




