ന്യൂഡൽഹി : കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ കോൺഗ്രസ് വിടുമെന്ന തരത്തിലുള്ള വാർത്തകളാണ് ഒടുവിൽ പുറത്തുവരുന്നത്. സുധാകരന് സീറ്റ് നൽകിയേക്കില്ലെന്ന് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയതോടെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. ഫോണിൽ വിളിച്ച നേതാക്കളോട് അദ്ദേഹം കുപിതനായി. ഇനി എനിക്ക് എന്റെ വഴി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലപാട് വ്യക്തമാക്കാൻ 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കണ്ടേക്കും. കെ സി വേണുഗോപാലിനോട് ഗുഡ് ബൈ എന്ന സുധാകരന് പറഞ്ഞുവെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കടുത്ത നിലപാടെടുക്കരുതെന്നും ഇനിയും സമയമുണ്ടെന്നും നേതാക്കൾ പറഞ്ഞേകിലും സുധാകരൻക്ഷോഭത്തോടെ പ്രതികരിച്ചെന്നാണ് വിവരം. പാർട്ടിയിൽ നിന്നും പുറത്തുപോകാൻ സുധാകരൻ തീരുമാനിച്ചാൽ അത് കോൺഗ്രസിൽ കനത്ത പ്രതിസന്ധിക്ക് കാരണമാകും. പുതിയ പാർട്ടി രൂപീകരിക്കാനാണ് സുധാകരന്റെ ശ്രമമെന്ന നിലയിലും ചർച്ചകളുണ്ട്.




