Mon Sep 21, 2026 7:23 pm
FLASH
X

മൂന്നാറിൽ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും

HOME / Kerala March 18, 2026

മൂന്നാർ: മൂന്നാറിൽ വേനൽമഴയ്ക്ക് ഒപ്പം ആലിപ്പഴവും..! ഇന്നലെ ചൊവ്വ വൈകിട്ട് പെയ്ത ശക്‌തമായ വേനൽമഴയ്ക്ക് ഒപ്പമാണു മൂന്നാറിലും  സമീപ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തത്. അപ്രതീക്ഷിതമായി മഴയിൽപെട്ടു പോയവർക്കു ചരൽക്കല്ലു കൊണ്ടുള്ള ഏറു കിട്ടിയ അനുഭവമായിരുന്നു. ഏറെ സമയം ആലിപ്പഴം പൊഴിച്ചിലുണ്ടായി.

മേൽക്കൂരയിൽ ചരൽ വാരിയെറിയുന്നതു പോലെയുള്ള ശബ്ദം കേട്ടു പുറത്തേക്കു നോക്കിയവരാണ് മഞ്ഞുകട്ടകൾ തുരുതുരാ വീഴുന്നത് കണ്ടത്. ചിലർ കൗതുകം കൊണ്ടു പാത്രങ്ങളിൽ ശേഖരിച്ചു. മറ്റു ചിലർ കയ്യിലെടുത്തു ഫോട്ടോ പകർത്തി. വലിയ നെല്ലിക്ക വലുപ്പത്തിലുള്ള മഞ്ഞുകട്ടകളാണ് പതിച്ചത്. മൂന്നാർ ,ദേവികുളം, പൂപ്പാറ ഭാഗങ്ങളിലാണു കൂടുതലായും ആലിപ്പഴം വീണത്.