Tue Aug 04, 2026 6:58 pm
FLASH
X

നിയമസഭ തിരഞ്ഞെടുപ്പ്: മൽസരത്തിന് പാർട്ടി പൂർണ സജ്ജം – സിപിഎ ലത്തീഫ്

HOME / Kerala March 16, 2026

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിന് പാർട്ടി പൂർണ സജ്ജമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായി. അടുത്ത ദിവസം തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി ഈ മാസം 24 25 26 തീയതികളിൽ ആയി ഇലക്ഷൻ കോൺഫ്ലേവ് സംഘടിപ്പിച്ചിട്ടുണ്ട്. 24ന് കണ്ണൂർ, 25ന് മലപ്പുറം, 26ന് കോട്ടയം എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടിയിൽ ദേശീയ പ്രസിഡണ്ട് എംകെ ഫൈസി, ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, സെക്രട്ടറി മുതൽ മുകളിലോട്ടുള്ള നേതാക്കന്മാർ എല്ലാം പങ്കെടുക്കും. മണ്ഡലം തല പ്രവർ ത്തക കൺവനുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.