Tue Nov 10, 2026 6:56 pm
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്ള വെള്ളറട പോലീസ് പരിധിയില്‍ പോലീസും കേന്ദ്രസേനയും റൂട്ട് മാര്‍ച്ച് നടത്തി

HOME / Kerala March 13, 2026

വെള്ളറട : അതിര്‍ത്തി പ്രദേശമായ വെള്ളറട പോലീസ് പരിസരത്താണ് പ്രശ്‌നബാധിത ബൂത്തുകള്‍ നിരവധിയുള്ളത്. വെള്ളറട -കൂതാളി സ്‌കൂളുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളാണെന്ന് മുന്നേ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്താനത്തില്‍ ഇലക്ഷന് മുന്നോടിയായിട്ടാണ് പോലീസ് മേധാവികളുടെ നിര്‍ദ്ദേശാനു സരണം ഡി.വൈ.എസ്.പി. സുനില്‍കുമാറിനെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍,  എസ്. ഐ. അഭിജിത്തിന്റെയും നേതൃത്വത്തില്‍  വെള്ളറട പോലീസ് പരിധിയില്‍ വെള്ളറട- ആനപ്പാറ,വെള്ളറട- പനച്ചമൂട് പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉള്ള ഭാഗങ്ങള്‍ മുഴുവനും പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. ഇന്നലെ   വൈകുന്നേരം നാലുമണിക്കാണ് റൂട്ട് മാര്‍ച്ച് ആരംഭിച്ചത്. വെള്ളറട മേഖലയിലാകെ പ്രദേശവാസികളെ അമ്പരപ്പിക്കുന്ന രീതിയിലുള്ള പോലീസും അര്‍ദ്ധ സൈനിക ഫോഴ്‌സുകളെയും സംയുക്തമായിട്ടുള്ള റൂട്ട് മാര്‍ച്ച് പ്രദേശവാസികള്‍ക്ക് ആകെ അങ്കലാപ്പുണ്ടാക്കുന്ന രീതിയിലായിരുന്നു റൂട്ട് മാര്‍ച്ച്. വരുംദിവസങ്ങളിലും പ്രശ്‌നബാധിത ബൂത്തുകള്‍ കേന്ദ്രീകരിച്ച്  റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വെള്ളറട സി. ഐ. നിസാമുദ്ദീന്‍ പറഞ്ഞു.ചിത്രം.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്‍,  എസ്. ഐ. അഭിജിത്തിന്റെയും നേതൃത്വത്തില്‍  വെള്ളറട പോലീസ് പരിധിയില്‍ നടന്ന റൂട്ട് മാര്‍ച്ച്.