Fri Mar 13, 2026 1:44 am
FLASH
X
booked.net

ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

Kerala / News March 12, 2026

തിരുവനന്തപുരം : ട്രെയിൻ നമ്പർ: 16606 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് നാളെ (മാർച്ച് 13) കൊല്ലത്ത് നിന്ന് പുറപ്പെടുംനാളെ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഓടില്ലയാത്രക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ട്രെയിൻ നമ്പർ 12696 – തിരുവനന്തപുരം സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2026 മാർച്ച് 14-ന് തിരുവനന്തപുരം സെൻട്രലിന് പകരം രാത്രി 20:05-ന് കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.