Thu Mar 05, 2026 4:01 am
FLASH
X
booked.net

വാർഷിക പൊതുയോഗംസംബന്ധിച്ച അറിയിപ്പ് നിഷേധിച്ച്, എയർ ഫോഴ്സ് അസോസിയേഷൻ

National / News March 4, 2026

കൊച്ചി:എയർ ഫോഴ്സ് അസോസിയേഷൻ, എറണാകുളം ചാപ്‌റ്റർ എന്ന സംഘടനയുടെ വാർഷിക പൊതുയോഗം 08.03.2026 തീയതിയിൽ നടക്കുമെന്ന് പറയപ്പെടുന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എയർ ഫോഴ്സ് അസോസിയേഷൻഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ച ,എയർ ഫോഴ്സിലെ വിരമിച്ച സൈനികരുടെ അംഗീകൃത സംഘടനയായ എയർ ഫോഴ്സ് അസോസിയേഷൻ 08.03.2026 ന് വാർഷിക പൊതു യോഗം വിളിച്ചിട്ടില്ലായെന്ന് ഭാരവാഹികൾ അറിയിച്ചു ഏതെങ്കിലും വ്യക്തികളോ സംഘടനകളോ വാർഷിക പൊതുയോഗം വിളിച്ചിട്ടുണ്ടെങ്കിൽ അത് അനധികൃതമാണെന്നും. വാർഷിക പൊതു യോഗത്തിന് എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന്റെ അംഗീകാരമോ അനുമതിയോ ഇല്ലായെന്ന വിവരവും അറിയിക്കുന്നു . എയർ ഫോഴ്സ് അസോസിയേഷന്റെ അംഗീകാരമില്ലാതെ വിളിച്ചു ചേർക്കുന്ന ഈ വാർഷിക പൊതുയോഗം ദുരുദ്ദേശപരമാണെന്നും അനധികൃതമായി വിളിച്ചു ചേർത്തിട്ടുള്ള പ്രസ്തുത പൊതുയോഗത്തിൽ പങ്കെടുത്ത് വഞ്ചിതരാകരുതെന്നും പ്രസ്തുത പൊതു യോഗത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നുണ്ടെങ്കിൽ ആ വിവരം എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിനെ അറിയിക്കണമെന്നും എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്ററിന് വേണ്ടി വൈസ് പ്രസിഡന്റ് ജിജി ഐ.ടി അറിയിച്ചു.