കാട്ടാക്കട: കാട്ടാക്കട നിയോജകമണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ സുപ്രധാന മുന്നേറ്റമായി വിളപ്പിൽശാല നൂലിയോട് – കാവിൻപുറം റോഡ് നവീകരിച്ച് നാടിന് സമർപ്പിച്ചു. വെള്ളിയാഴ്ച (2026 ഫെബ്രുവരി 20) വൈകുന്നേരം 5 മണിക്ക് ഊറ്റുകുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ ഐ ബി സതീഷ് എഎൽ എ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിളപ്പിൽശാല ജംഗ്ഷനെയും കൊല്ലംകോണം പുളിയറക്കോണം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 2.268 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന റോഡാണിത്. ആവശ്യമായ ഭാഗങ്ങളിൽ സൈഡ് കോൺക്രീറ്റും യാത്രക്കാരുടെ സുരക്ഷയ്ക്കായി ആധുനിക ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കാലങ്ങളായി ചിപ്പിങ് കാർപെറ്റ് നിലവാരത്തിൽ കിടന്നിരുന്ന റോഡിന്റെ നവീകരണത്തിനായി പ്രാരംഭത്തിൽ 1.91 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതികൾ ലഭിച്ചിരുന്നു. ആകെ 2.25 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
ചടങ്ങിൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രുതി എസ് നായർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിസി ചാക്കോ പദ്ധതിയുടെ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷൺമുഖം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബി ശോഭന, വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് വിജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജകുമാരി, അജി എം, രതീഷ് ആർ എസ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു




