മുതല വീട്ടിൽനിന്ന് വെളിയ വരണം തീഷട്ടന് മുതല വെളിയ വന്നാൽ മുതല എല്ലാമേ നടക്കും വിജയിക്കും തൃഷക്കും എതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ് തമിഴ്നാട് ബിജെപി അധ്യക്ഷൻ തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ ജനസേവനം നടത്താൻ ആവുകയുള്ളൂ എന്നാണ് നൈനാർ നാഗേന്ദ്രൻ ആരംഭം തന്നെ രാഷ്ട്രീയത്തിലേക്ക് വിജയ് കാലെടുത്തു വെച്ചത് എതിർ പാർട്ടികൾക്ക് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ് എന്നാൽ മിക്ക പാർട്ടി ഘടകങ്ങളും വിജയിയെ ഒപ്പം നിർത്താൻ പരമാവധി കയ്യും കാലും പിടിച്ചു നോക്കിയതാണ് ബിജെപി നേതൃത്വത്തിന് തമിഴ്നാട് എന്നും ഒരു കിട്ടാക്കനി പോലെയാണ് അതുകൊണ്ടൊക്കെ വിജയയുടെ പിന്നാലെ ഒന്ന് നടന്നു നോക്കിയിരുന്നു ഇന്ന് ചേരും നാളെ ചേരും എന്ന് പ്രതീക്ഷിച്ചിരുന്നതാണ് അവസാനം ബിജെപിയിൽ ഇത്തിരി വർഗീയ സ്വഭാവം ഉണ്ടോ എന്ന കാരണത്താൽ വിജയ് പിടികൊടുത്തില്ല സ്റ്റാലിനെ ഒറ്റയടിക്ക് മറ വച്ചിട്ട് ആ കസേരയിൽ കയറിയിരിക്കാനുള്ള ആജീവനാന്ത പരിശ്രമത്തിലാണ് തമിഴ്നാട് സൂപ്പർ താരം പെട്ടെന്ന് ഉദിച്ചുവന്ന ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ തന്നെ പലതും താൻ ചെയ്തുകൂട്ടുമെന്നൊക്കെ ആവേശത്തിൽ ജനക്കൂട്ടത്തിനു മുമപിൽ വിളിച്ചു പറയുന്നുമുണ്ട് വിജയ് താരത്തെ കാണാൻ തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ വോട്ടായി കണ്ടാണ് വിജയ് സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നത് എന്നാൽ മണിമാളികയിൽ മാത്രം ഇരുന്ന ശീലമുള്ള താരം പുറത്തിറങ്ങിയപ്പോൾ നേരിട്ട് കാണാമെന്ന മോഹമാണ് .
ജനക്കൂട്ടത്തിന്റെ പിന്നിലെ രഹസ്യം എന്ന കാര്യം പോലും മനസ്സിലാക്കാൻ സാധിക്കാതെ വരുന്നുണ്ടോ തമിഴ്നാടിൻറെ ഇളയ ദളപതിക്ക് രാഷ്ട്രീയത്തിൽ ആയാലും സമൂഹത്തിൻറെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു നേതാവിനെ കളങ്കപ്പെടുത്തുവാൻ എതിർകക്ഷികൾ പലതരം അടവുകൾ പയറ്റാറുണ്ട് അഴിമതിയും ധൂർത്തും ആദ്യം ആരോപിക്കും അതിലൊന്നും വീണില്ലെങ്കിൽ അവസാന അസ്ത്രം പുറത്തിറക്കും അതാണ് ലൈംഗിക ആരോപണം ആ അസ്ത്രത്തിൽ തെറ്റ് ചെയ്യാത്തവനെയും മോശം കണ്ണുകൊണ്ട് കാണാൻ സമൂഹത്തിലെ ഒരു വിഭാഗത്തിന് സാധിക്കും താൻ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപേര് ഒറ്റവാക്കിൽ അവസാനിക്കും അതിലെ വസ്തുത കണ്ടുപിടിച്ച് സത്യസന്ധനാണെന്ന് തെളിയിച്ചാലും അത് മതിയാകില്ല എതിരാളിയെ മാനസികമായി തകർക്കാൻ സാധിക്കുന്ന വെടിമരുന്നാണ് ലൈംഗിക ആരോപണം അത്തരത്തിൽ ഒരു ആരോപണത്തിന് വിധേയനായിരിക്കുകയാണ് ടിവികെ നേതാവ് വിജയ് വിജയ്ക്കെതിരെ ഒരുഉളുപ്പുമില്ലാതെ അധിക്ഷേപം ചൊരിഞ്ഞത് മറ്റാരുമല്ല തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനാണ് മീഡിയക്കാരുടെ മൈക്കിൻ കൂട്ടം കണ്ടപ്പോൾ വായിൽ തോന്നിയത് വിളിച്ചതിക്ഷേപിക്കുക എന്നതാണ് വൻ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത് .
രാഷ്ട്രീയ പ്രവർത്തനം നടത്തണമെങ്കിൽ വിജയ് വീട്ടിൽ നിന്നും പുറത്തിറങ്ങണം വിജയ്ക്ക് ഒന്നും ഒന്നും അറിയില്ല മുതിർന്നവർ പറയുന്നത് കേട്ട് പ്രവർത്തിക്കണം അതിന് ആദ്യം ചെയ്യേണ്ടത് തൃഷയെ വിട്ട് പുറത്തുവരിക എന്നതാണ് നല്ല നേതാക്കൾ പാടുപെട്ടു ഉയർത്തിയ പാർട്ടി പ്രസ്ഥാനങ്ങളെ കുറിച്ച് നല്ല രീതിയിൽ സംസാരിക്കണം ഇതെല്ലാം നടക്കണമെങ്കിൽ തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ നടക്കൂ എന്നും ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറയുന്നു വിജയ് ഒരു നടൻ മാത്രമാണ് ഒരു നടനായ വ്യക്തി വോട്ട് ബാങ്കിന്റെ 32 ശതമാന പിടിക്കുമെന്ന് പറയുന്നത് തനിക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്ത് കയറി വൈകുണ്ഠത്തിൽ പോകാൻ കഴിയുമോ എന്നും മികച്ച അധിക്ഷേപ വാക്കുകളാൽ ബിജെപി അധ്യക്ഷൻ വാവിട്ടു പറയുന്നുണ്ട്. വിജയയുടെ ഇമേജിനെ തകർക്കാൻ ആദ്യം ഉപയോഗിക്കുന്ന പേരാണ് തൃഷ എന്നത് അതിൻറെ പേരിൽ സിനിമയ്ക്ക് പുറമേ രാഷ്ട്രീയ പ്രമുഖരുടെ അശ്ലീല അധിക്ഷേപങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് വിജയിയും താനും നല്ല സൗഹൃദത്തിലാണെന്ന് പറഞ്ഞതിന് വളച്ചൊടിച്ച് വിജയിയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് തൃഷ പറയുന്നു ഇതിനുമുമ്പ് എഐഡിഎംകെ നേതാവ് എവി രാജു തൃഷയെ കുറിച്ച് പറഞ്ഞതും വിവാദമായിരുന്നതാണ് കീർത്തി സുരേഷിന്റെ വിവാഹത്തിനായി പ്രൈവറ്റ് ജെറ്റിൽ വിജയ്ക്കൊപ്പം ഗോവയിലേക്ക് പോയി എന്ന തരത്തിലും വിവാദം തകർത്താടിയതാണ് ഏറ്റവും ഒടുവിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്റെ അധിക്ഷേപ പരാമർശവും വിവാദമായി താൻ താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിൽ നിൽക്കാറില്ലെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃഷ പറഞ്ഞു. പെട്ടെന്ന് ഉദിച്ചുവന്നതും ആരുമായും സഖയത്തിൽ ഏർപ്പെടാതെ മുമപോട്ടു പോവുകയുമാണ് ടിവികെയും സൂപ്പർതാരം വിജയിയും ചെല്ലുന്നിടത്തെല്ലാം കാണപ്പെടുന്ന ജനസാഗരം ഏതൊരു എതിർകക്ഷികളെയും അസൂയപ്പെടുത്തുകയും അങ്കലാപ്പിൽ ആക്കുകയും ചെയ്യുമെന്നതും ഒരു വസ്തുതയാണ് എന്നാൽ അതിനുള്ള തിരിച്ചടി ലൈംഗിക ആരോപണം അല്ലെന്ന് സാമാന്യബോധം ഉണ്ടാവേണ്ടത് ആവശ്യമാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ അവർ കൂടെ നിൽക്കും അതാണ് ആദ്യം ചെയ്യേണ്ടത് ഉയർന്ന സ്ഥാനത്തുള്ളവരുടെ വാക്കുകൾ മറ്റുള്ളവർക്ക് വഴികാട്ടി ആവണം അല്ലാതെ മറ്റുള്ളവരെ വഴിതെറ്റിക്കുന്നത് ആവരുത്




