Sat Feb 14, 2026 4:02 am
FLASH
X
booked.net

പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനകൊമ്പുകൾ മോഷണം പോയി

Breaking February 13, 2026

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനകൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനകൊമ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്ക് ശേഷമാണ് ആനകൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനകൊമ്പുകളാണിത്. സംഭവത്തിൽ പൂജപ്പര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ ആനകൊമ്പുകൾക്ക് 2 കോടി രൂപ വിലമതിക്കും എന്നാണ് നിഗമനം.