ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ ഇത് ഇവന്മാരും ആ , നവാസും കൂടി ഒപ്പിച്ച പണിയാണ് അങ്ങനെയൊന്നുമല്ലങ്കിലോ? ഒരാളെക്കൂടി കിട്ടണം… ഇവിടെ നമ്മളാരും എക്സ്പെക്റ്റ് ചെയ്യാത്ത രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ പ്രസക്ത ഭാഗങ്ങളാണ്. അനൂപ് മേനോൻ്റെ ചടുലമായ ഈ സംഭാഷണങ്ങൾ ഒരു സമർത്ഥനായ പൊലീസ ഉദ്യോഗസ്ഥൻ്റേതെന്ന് വ്യക്തം. ഒരു കൊലപാതകവും, അതിൻ്റെ ചുരുളുകൾ നിവർത്തുന്നതുമാണ് ഈ ചിത്രമെന്ന് കാട്ടിത്തരുന്നതാണ് പുറത്തുവിട്ട ടീസറിൽ നിന്നും മനസ്സിലാക്കാവുന്നത്. പൂർണ്ണമായും, ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തേക്കുറിച്ചു പറയാം. ഫെബ്രുവരി പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരി ക്കുന്നത്.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്. അതിഭാവുകത്വങ്ങളില്ലാതെ, തികച്ചും റിയലിസ്റ്റിക്കായിട്ടുള്ള ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ. എസ്. ഐ. ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. നോബി, രമേഷ് പിഷാരടി, ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം ) ശൈലജഅമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബിക കണ്ണൻബായ്.
ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത് ‘ സംഗീതം – നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ. ഛായാഗ്രഹണം – പ്രദീപ് നായർ. എഡിറ്റിംഗ് അജുഅജയ്. കലാസംവിധാനം = അശോക് നാരായണൻ. കോസ്റ്റ്യൂം ഡിസൈൻ – അശോക് നാരായണൻ. മേക്കപ്പ് – റാണാപ്രതാപ്. മേക്കപ്പ്- രാജേഷ് രവി. സ്‌റ്റിൽസ് – സാബി ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജസ… ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് സൂര്യ പരസ്യകല -എസ്. കെ.ഡി. ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ,പ്രൊജക്റ്റ് ഡിസൈനർ – ആനന്ദ് പയ്യന്നൂർ,പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വാഴൂർ ജോസ്.




