കേറയിൽ കേന്ദ്രം അട്ടിമറിച്ചു. കേരളം അതിവേഗ റെയിലിനായി സഹകരിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി. തമ്മിലടിയിൽ നഷ്ടപ്പെടുന്നത് തൊഴിൽ സാധ്യതകൾ. കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവർ ലൈൻ പ്രായോഗ്യമല്ലെന്നും നടപ്പാക്കാൻ ആകില്ലെന്നും സംസ്ഥാനത്തിന് താല്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി ആർആർടിഎസ് ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വിശദീകരിച്ചത് സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതിനാൽ നടപ്പിലാക്കാൻ ആകില്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു സംസ്ഥാനത്തിന് താല്പര്യമുണ്ടെങ്കിൽ ഹൈ സ്പീഡ് റെയിൽ പദ്ധതി പരിഗണിക്കാമെന്നും സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വിമർശിച്ചു ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്തു നൽകിയതെന്നും ഇങ്ങനെ എങ്ങനെ മുന്നോട്ടു പോകുമെന്നും മന്ത്രി ചോദിച്ചു സംസ്ഥാന സർക്കാരിനെ വിമർശിച്ചതോടുകൂടി ഇടത് അംഗങ്ങൾ ബഹളം വെച്ച് പ്രതിഷേധിച്ചു തിരൂർ റെയിൽവേ സ്റ്റേഷനിൽ 30 ട്രെയിനുകൾ നിർത്താതെ പോകുന്നുവെന്നും രാജധാനി അടക്കം കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുമോ എന്നും ഹാരിസ് ബീരാൻ എംപി ചോദിച്ചു 40 ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്നും മന്ത്രി മറുപടി നൽകി മലപ്പുറത്ത് ഈ ശ്രീധരൻ ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈ സ്പീഡ് പദ്ധതിയിൽ ശ്രീധരന്റെ ഉപദേശം സ്വീകരിച്ചു എന്നും കേരളത്തിൽ ശ്രീധരൻ ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുകയാണെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി കൂടാതെ ജോൺ ബ്രിട്ടാസ് വാക്ചാതുര്യമുള്ള ആളാണെന്നും എപ്പോഴും വിഷയങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശിച്ചു ശബരിപാതയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയത് തിരഞ്ഞെടുപ്പ് അടുത്തതിനാലാണെന്നും കോൺഗ്രസിന്റെയും സിപിഎമമിന്റെയും ഇടയിലെ ഡീൽ എന്താണ് എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഭൂമി ഏറ്റെടുപ്പ് തുടരുമോ എന്നറിയില്ല എന്നാൽ ബിജെപി വന്നാൽ ഉറപ്പായും പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു




