Wed Nov 11, 2026 8:12 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവലിന് തലസ്ഥാനത്ത് വർണ്ണാഭമായ തുടക്കം

HOME / Kerala February 7, 2026

തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് മൈതാനത്ത് തുടക്കമായി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന മേളയിൽ 6 വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാടോടി നൃത്തങ്ങൾ, 5 അന്തർദേശീയ കരകൗശല സ്റ്റാളുകൾ, 16 സംസ്ഥാനങ്ങളിലെ നാടോടി കലകൾ, 14 ജില്ലകളിലെ കേരളീയ നടൻ കലകൾ, നാഷണൽ ട്രൈബൽ ഫെസ്റ്റിവൽ, 80 ദേശീയ കരകൗശല ഉൽപ്പന്ന സ്റ്റാളുകൾ, എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശനി, തൈക്കാട് വാർഡ് മെമ്പർ വേണുഗോപാൽ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ്, കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻകുഞ്ഞിരാമൻ, കെ വി , എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. നിയാസ് എ സലാം, പ്രസീത ചാലക്കുടി, അഡ്വ.സുരേഷ് സോമ, അക്കാദമി മെമ്പർ ഫിറോസ് ബാബു, പ്രോഗ്രാം ഓഫീസർ ലൗലിൻ പി വി. തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ കൃതജ്ഞത പറഞ്ഞു.

തുടർന്ന് അരങ്ങേറിയ ആഫ്രിക്കൻ രാജ്യമായ ഘാനയുടെ അക്വാബ നൃത്തവും, അക്വാബ ഡ്രം കലാ പ്രദർശനവും കാണികളിൽ ആവേശവും അത്ഭുതവും സൃഷ്ടിച്ചു. അന്തർദേശീയ എൽഇഡി ഡ്രം ബോട്ട്സ് നൃത്തം, മധ്യപ്രദേശിന്റെ ബൈഗർമ്മ നൃത്തം, രാജസ്ഥാന്റെ ഗൂമർ നൃത്തം, തമിഴ്‌നാടിന്റെ തോഡ നൃത്തം, കേരളത്തിന്റെ പടയണി, പൂപ്പട തുള്ളൽ, കടത്തനാട് കളരി എന്നിവർ പ്രദശിപ്പിച്ചു.

ഇന്ന് (ഫെബ്രുവരി 7) ഘാനയുടെ അക്വാബ നൃത്തം, ഒഡിഷയുടെ രണപാ നൃത്തം, കർണാടകയുടെ സിദ്ധി നൃത്തം, ഛത്തീസ്‌ഗഡിന്റെ ഗോണ്ട് മരിയ നൃത്തം, കേരളത്തിന്റെ കാക്കാരിശിനാടകം, വിൽപാട്ട്, കാലാട്ടം, മുടിയാട്ടം, കമ്പുകളി, ചവിട്ട് നാടകം, മലപുലയ ആട്ടം എന്നീ കലകൾ വൈകിട്ട് 5 മുതൽ പ്രദർശിപ്പിക്കും.