പാറശ്ശാല: സംസ്ഥാനത്തെ റെയില്‍വേ വികസനത്തില്‍ നിര്‍ണായകമായ തിരുവനന്തപുരംകന്യാകുമാരി പാതയിരട്ടിപ്പ് പദ്ധതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ പാറശാല വരെയുള്ള റീച്ചില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ദിവ്യകാന്ത് ചന്ദ്രാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാറശാല വരെയുള്ള റെയില്‍പാത ഇരട്ടിപ്പിനുള്ള ഭൂമി കൈമാറിക്കിട്ടിയ സാഹചര്യത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. അതിലാണ് നേമം സ്റ്റേഷന് വികസനവുമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പാറശാല മുതല്‍ എരണിയല്‍ വരെയുള്ള റീച്ചില്‍ നിര്‍മ്മാണം വൈകുമെന്നാണ് സൂചന. നാഗര്‍കോവില്‍ മുതല്‍ എരണിയല്‍ വരെയുള്ള റീച്ചിന്റെ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും.



