Tue Aug 04, 2026 10:06 pm
FLASH
X

‘നിയമസഭാംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലേ ? ഇല്ല സാർ എൽഎൽഎമാരുടെ വാഹനം മാത്രമേ പറ്റു’

HOME / Kerala February 6, 2026

ഔദ്യോഗിക വാഹനത്തിന്റ മുകളിൽ ‘എംഎൽഎ’ എന്നെഴുതാതെ മലയാളത്തിൽ ‘നിയമസഭാംഗ’മെന്നഴുതിയ ബോർഡ് വെച്ച് നിയമസഭയിൽ വാഹനം പാർക്ക് ചെയ്യാനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മുൻ മന്ത്രി മാത്യൂ ടി തോമസ് എംഎൽഎ സോഷ്യൽ മീഡിയയിലെഴുതിയ കുറിച്ച് വൈറൽ. ‘നിയമസഭയിൽ ചെന്ന് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വാച്ച് & വാർഡ് തടഞ്ഞു. നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന ചോദ്യത്തിന് സാർ, എംഎൽഎമാരുടെ വാഹനം മാത്രമേ പാർക്ക് ചെയ്യാൻ പറ്റൂവെന്നായിരുന്നു മറുപടിയെന്നായിരുന്നു പോസ്റ്റ്. MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ ഡ്രൈവർ പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞാണ് മാത്യൂ ടി തോമസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.