Mon Sep 21, 2026 10:58 pm
FLASH
X

ശബരിമല സ്വർണക്കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

HOME / Kerala February 5, 2026

തിരുവനന്തപുരം : നിയമസഭ സമ്മേളിക്കും മുമ്പേയാണ്, സഭാ കവാടത്തിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ പ്രതിഷേധിച്ചത്. കടകംപള്ളിയും പോറ്റിയും ഉള്ള ഫോട്ടോയും പോസ്റ്ററിലുണ്ടായിരുന്നു. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാർ പാടി.സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട പ്രതികളിലേക്ക് അന്വേഷണം പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ സമ്മർദം ചെലുത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.