Wed Nov 11, 2026 8:21 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ആറ്റുകാൽ പൊങ്കാല മഹോത്സവം 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ

HOME / Kerala February 5, 2026

തിരുവനന്തപുരം : ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും. മാർച്ച് 3നാണ് അടുപ്പുവെട്ട് പൊങ്കാല. രാവിലെ 9.45ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.15ന് ആണ് പൊങ്കാല നിവേദിക്കുന്നത്. ഒൻപതാം ഉത്സവ ദിനമായ മാർച്ച് 3ന് ചന്ദ്രഗ്രഹണം ആയതിനാൽ വൈകുന്നേരം 3.10 മുതൽ 7 മണി വരെ ദേവീ ദർശനം ഉണ്ടായിരിക്കുന്നതല്ല. താലപ്പൊലി നേർച്ചക്കാർ 3ന് ഉച്ചയ്ക്ക് 1.30ന് മുമ്പായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരേണ്ടതാണ്. രാത്രി 8.30ന് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽ കുത്തുന്ന ചടങ്ങ് നടക്കും. രാത്രി 10.45ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്ന ചടങ്ങ് നടക്കും. മാർച്ച് 4ന് രാത്രി 9.45ന് ആണ് കാപ്പഴിച്ച് കുടിയിളക്കുന്നത്. രാത്രി 12.45ന് കുരുതി തർപ്പണം നടക്കും.