Tue Aug 04, 2026 10:48 pm
FLASH
X

സ്കൂൾ വാർഷികവും കലാസന്ധ്യയും

HOME / Kerala February 2, 2026

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിന്റെ 110-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാസന്ധ്യയും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. “ഗാല 2026 ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരള യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രൊഫസർ ഡോ സീമ ജെറോം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ അധ്യക്ഷനായി. ചലച്ചിത്രതാരം സന്തോഷ് കുറുപ്പ്, കായികതാരം എ നാസർ, ഗായിക അസ്നാ നിസാം എന്നിവർ മുഖ്യാതിഥികളായി. പിടിഎ പ്രസിഡൻ്റ് എച്ച് എ സലാം, പ്രിൻസിപ്പൽ ഐ വീണാറാണി, പ്രഥമ അധ്യാപകരായ ടി സരിത, പി ശ്രീകല ഉടങ്ങിയവർ പങ്കെടുത്തു. സ്കൂൾ കലോത്സവത്തിലും വിവിധ കായിക മേളകളിലും പ്രതിഭകളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിച്ച ഗാനസന്ധ്യയും നടന്നു.