Wed Feb 11, 2026 4:39 am
FLASH
X
booked.net

മോദി ദാ വന്നു ദേ പോയി..ബ്ലൂ പ്രിൻ്റിൽ മലക്കം മറിഞ്ഞ് മേയർ..ആർ ശ്രീലേഖയുടെ പിണക്കം മാറിയില്ലേ ?

Videos January 27, 2026

മോദി മാജിക് കേരളത്തിൽ നടപ്പിലാകുമോ? സ്വർണക്കൊള്ള പ്രതികളെ ജയിലിൽ അടയക്കുമെന്ന് മോദി ഗ്യാരന്റി. ബ്ലൂപ്രിന്റിൽ മറുപടിയില്ലാതെ വിവി രാജേഷ് കേരളത്തിൽ മാറ്റം വന്നുവെന്നും ഇതൊരു പുതിയ തുടക്കമാണെന്നും ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണെന്നും തിരുവനന്തപുരത്തഎത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ അഴിമതിയിൽ നിന്നുള്ള മോചനമായതിനാൽ തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം സാധാരണ വിജയമല്ലെന്നും മോദി പറയുന്നു. പുത്തരി കണ്ടത്തുവെച്ച് നടന്ന ബിജെപിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി പത്മനാഭസ്വാമിയുടെ പാവനഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്ന് പറഞ്ഞ മോദി പ്രസംഗത്തിനിടയിൽ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ ശേഷമാണ് തുടർന്നത്. 1987 ന് മുൻപ് ഗുജറാത്തിൽ ബിജെപി ഒന്നുമല്ലാതിരുന്ന കാലമുണ്ടായിരുന്നു. അതേ 87 ൽ അഹമ്മദാബാദ് മുൻസിപ്പാലിറ്റി പിടിച്ചു. പിന്നീട് നടന്നത് ചരിത്രം. ഗുജറാത്ത് പിടിച്ചെടുത്തു. ഇപ്പോൾ തിരുവനന്തപുരം കോർപ്പറേഷൻ. ഇനി കേരളവും ബിജെപിയുടെ കയ്യിൽ വരുമെന്നും തിരുവനന്തപുരം രാജ്യത്തിന് മാതൃകാനഗരമായി മാറുമെന്നും മോദി പറഞ്ഞു. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇത്രയും നാൾ നിങ്ങൾ കണ്ടത് രണ്ടു പക്ഷം മാത്രമാണ് ഇനി മൂന്നാമതൊരു പക്ഷം കൂടിയുണ്ട് അത് വികസനത്തിന്റെ പക്ഷമാണ് മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകുമെന്നും അതിനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി പറയുന്നു എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നങ്ങൾ രണ്ടാണെങ്കിലും അജണ്ട ഒന്നാണെന്നും അത് അഴിമതിയും പ്രീണനവും ആണെന്നും മോദി പറഞ്ഞു ത്രിപുരയിൽ സിപിഎമമിന്റെ അടയാളം പോലും അവശേഷിക്കുന്നില്ല അഞ്ചു വർഷം കൂടുമ്പോൾ ഇരു മുന്നണികളും ഇവിടെ മാറി മാറി ഭരിക്കുകയാണ് ഇവരെ തൂത്തറിയണമെന്നും അഡ്ജസ്റ്റ്മെന്റ് ഭരണം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു എൽഡിഎഫിനെ മര്യാദ പഠിപ്പിക്കേണ്ട സമയമാണെന്നും വികസനത്തിന്റെ ശത്രുവാണ് ഇവരെന്നും അദ്ദേഹം പറയുന്നു കോൺഗ്രസ് യുവാക്കളെ ചതിക്കുകയാണ് അതിനാൽ ഡബിൾ എൻജിൻ സർക്കാർ കേരളത്തിൽ അനിവാര്യമെന്നും മോദി പറഞ്ഞു ബിജെപി കേരളത്തിൽ അധികാരത്തിൽ വന്നാൽ ശബരിമല സ്വർണകൊള്ളയിൽ ഉൾപ്പെട്ട പ്രതികളെ ജയിലിൽ അടയക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്റി ആണെന്നും അദ്ദേഹം പറഞ്ഞു