പാറശ്ശാല :ധനുവച്ചപുരം ഗവ.എന്‍. കെ. എം.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളാണ് നാടക വണ്ടിയുമായി സമീപ സ്കൂളുകളില്‍ ലഹരിക്കെതിരെ നാടകം അവതരിപ്പിച്ചത്. കാലത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന മൂല്യങ്ങള്‍ ലഹരിക്ക് അടിപ്പെട്ട കരുതല്ലില്ലാത്ത കനിവില്ലാത്ത തലമുറയെ നല്ല വഴി നടത്താനുള്ള ഉദ്ദേശത്തോടെയാണ് നാടകം. കുട്ടികള്‍ക്കായി കൂടെ എന്ന നാടകം അധ്യാപകനായ സുനില്‍ ഇടയ്ക്കോടാണ് കഥയും സംവിധാനവും നിര്‍വഹിച്ചത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയന്തി തുടങ്ങിയവര്‍ നാടകത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.



