Wed Nov 11, 2026 8:41 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ജോലി നിയമനത്തിലൂടെ യുവാക്കൾ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി

HOME / Kerala January 24, 2026

തിരുവനന്തപുരത്ത് സംഘടിപ്പിച്ച റോസ്​ഗർ മേളയിൽ കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച 272 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശം വഴി രാജ്യത്തെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു

കേന്ദ്ര ​ഗവൺമെന്റിൽ ലഭിക്കുന്ന ജോലി നിയമനം വഴി യുവാക്കൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, ഒപ്പം രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടെയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ​ഗോപി. തിരുവനന്തപുരത്ത് പള്ളിപ്പുറം സിആർപിഎഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ​റോസ്​ഗർ മേളയിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന തൊഴിൽ മേളകൾ യുവാക്കൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയതായി നിയമിതരായ ഉദ്യോ​ഗാർത്ഥികളോട് സമർപ്പണബോധത്തോടെയും അച്ചടക്കത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്യാൻ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി, അവർ ചെയ്യുന്ന ജോലി ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുകയും മികച്ച ഭരണനിർവഹണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും സൂചിപ്പിച്ചു. രാജ്യത്തിന് സേവനമർപ്പിച്ചുകൊണ്ട് വിജയകരവും അർത്ഥപൂർണവുമായ ഒരു ഔദ്യോ​ഗിക ജീവിതം ശ്രീ സുരേഷ് ​ഗോപി ഉദ്യോ​ഗാർത്ഥികൾക്ക് ആശംസിച്ചു.

പള്ളിപ്പുറം സിആർപിഎഫ് ​ഗ്രൂപ്പ് സെന്ററിൽ വച്ചു നടന്ന പരിപാടിയിൽ, ISRO, സിആർപിഎഫ്, എആർ, എസ്എസ്ബി, ഇപിഎഫ്ഒ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ നിയമനം ലഭിച്ച 272 ഉദ്യോ​ഗാർത്ഥികൾക്ക് നിയമന പത്രങ്ങൾ കൈമാറി. സിആർപിഎഫ് ഡിജി ശ്രീ ധർമേന്ദ്ര സിം​ഗ്, ഡെപ്യൂട്ടി കമാന്റൻ്റ് ശ്രീ കെ എസ് ജയകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്ത് 45 ഇടങ്ങളിലായി ഇന്ന് സംഘടിപ്പിച്ച 18-ാമത് റോസ്​ഗർ മേളയിലൂടെ 61,656 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രങ്ങൾ കൈമാറി. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും വീഡിയോ കോൺഫറൻസിങ്ങിലൂടെ റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു.