Wed Nov 11, 2026 8:53 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

 തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം തീപിടുത്തം.കുറേനേരം ഭയാശങ്കയിൽ നാട്

HOME / Kerala January 16, 2026

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം നഗരസഭ ഒമ്പതാം വാർഡിൽ കുറ്റപ്പുഴ പെൻഷൻ കുന്ന് എന്ന് മുൻകാലങ്ങളിൽ  അറിയപ്പെട്ടിരുന്ന സ്ഥലത്ത് മരങ്ങളും കാട് ചെടികളും തീ കത്തി ഭീതിയുള്ളവാക്കിയത് .വർഗീസ് ചാക്കോ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഏകദേശം രണ്ട് ഏക്കർ പുരയിടത്തിലെ പുല്ലിനും അടിക്കാടിനുമാണ് തീ പിടിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ഇവിടെ തീപിടുത്തം ഉണ്ടാകുന്നത്. ഏതാണ്ട് 25 ഓളം വീടുകൾ ഈ പ്രദേശത്ത് ഉണ്ട്. ജനവാസ മേഖലയിൽ ഉണ്ടായ ഈ തീപിടുത്തം പ്രദേശവാസിൾ ഭീതിയിലാണ് ഇവിടെ കഴിയുന്നത്. തിരുവല്ല നഗരസഭ ഒമ്പതാം വാർഡ് മെമ്പർ അഞ്ചു ബേബി അഗ്നിശമനസേനയെ വിവരമറിയിച്ചതിനെ തുടർന്ന് തിരുവല്ലയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ രഞ്ജിത്ത് കുമാർ, അശോക്, വിപിൻ, ആകാശ തോമസ്, ജയൻ ടി ആർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതു.