Wed Nov 11, 2026 9:11 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ഡിംസ് പൂർവ്വവിദ്യാർഥിയും സിനിമാ സംവിധായകനുമായ വിഷ്ണുവിനെ ആദരിച്ചു

HOME / Kerala January 9, 2026

തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട മുപ്പതാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK) ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട”ചാവുകല്യാണം” എന്ന സിനിമയുടെ സംവിധായകനും മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു ബി. ബീനയെ കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അഭിനേതാവ് നിതീഷ് ഭാസ്കർ ചടങ്ങിൽ പങ്കെടുത്തു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര VC ഉപഹാരം സമ്മാനിച്ചു. കോളേജ് തിയറ്ററിൽ പ്രദർശിപ്പിച്ച ‘ചാവുകല്യാണം‘ നിറഞ്ഞ കൈയ്യടികളോടെയാണ് വിദ്യാർഥികളും അദ്ധ്യാപകരും വരവേറ്റത്. അധ്യാപകൻ കൂടിയായ വിഷ്ണു തൻ്റെ സിനിമാവിശേഷങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, അധ്യാപകരായ ലിൻസൻ എം. ജയിംസ്, ജിബിന ജോർജ് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.