Wed Nov 11, 2026 9:11 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

മലയാളശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

HOME / Kerala January 8, 2026

കേരള സംസ്ഥാന സാക്ഷരതാ മിഷൻ കേരളത്തിലെ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് സി ഇ ആർ ടിയുടെയും സഹായത്തോടെ നടപ്പാക്കുന്ന ‘മലയാളശ്രീ’ ഓറിയന്റൽ സ്‌കൂൾ ഭാഷാ പഠനപദ്ധതിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.  ഭരണഘടന മാറ്റിമറിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിലവിലെ വിദ്യാഭ്യാസചട്ടങ്ങൾ കാലാനുസൃതമായി മാറ്റേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഓറിയന്റൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യവും അഭിലാഷവുമാണ് മലയാളശ്രീയിലൂടെ സാധ്യമാകുന്നത്.

അനൗപചാരിക വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ തുറന്നുകൊണ്ട് സാക്ഷരതാ മിഷൻ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് നടത്തുന്ന ഈ സംരംഭം ഏറെ പ്രശംസ അർഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മലയാളശ്രീ പാഠപുസ്തകം മന്ത്രി സമ്മാനിച്ചു. കെ ടി ജലീൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, പരീക്ഷാഭവൻ സെക്രട്ടറി സന്തോഷ്‌കുമാർ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ കെ, എസ് ആർ കെ ഡയറക്ടർ ഡോ.സുപ്രിയ എ ആർ, വിദ്യാകിരണം സംസ്ഥാന കോ-ഓർഡിനേറ്റർ സി ആർ രാമകൃഷ്ണൻ, എസ് ആർ സി ഡയറക്ടർ ഡോ. പി പ്രമോദ്, സാക്ഷരതാ മിഷൻ ഡയറക്ടർ ഒലീന എ ജി, മറ്റ് ഓറിയന്റൽ സ്‌കൂൾ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.