Wed Nov 11, 2026 9:11 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

ഐ സി പി സി ഏഷ്യാ റീജിയണൽ പ്രോഗ്രാമിംഗ് മത്സരം;  ഐ ഐ ടി ഗോരഖ്പൂർ വിജയികൾ

HOME / Kerala January 7, 2026

കരുനാഗപ്പള്ളി : അമൃതയിൽ നടന്ന ലോക പ്രശസ്ത പ്രോഗ്രാമിങ് മത്സരമായ ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിങ് കോണ്ടസ്റ്റ് (ഐ സി പി സി) മത്സരത്തിൽ ഐ ഐ ടി ഗോരഖ്പൂർ ഒന്നാം സ്ഥാനം നേടി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ഐ സി പി സി ഗ്ലോബൽ ഫൗണ്ടേഷൻ ഡെവലപ്പ്മെന്റ് ഡയറക്ടർ വെറോണിക്ക സോബോലേവാ, ജെറ്റ് ബ്രെയിൻ ഡെവലപ്പ്മെന്റ് അഡ്വക്കേറ്റ് ജൈദിത്യ കേമാനി, ഡോ. രാജൻ, ഡോ. പ്രേമ നെടുങ്ങാടി എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമിങ്ങ് മത്സരത്തിൽ ഐ ഐ ടി റൂർക്കി, ഐ ഐ ടി ഡൽഹി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി അജിത് കുമാർ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, ഡോ. പ്രേമ നെടുങ്ങാടി എന്നിവർ ചേർന്ന് വിജയികൾക്കുള്ള ക്യാഷ് അവാർഡും മെഡലുകളും സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.


ഐ സി പി സിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മൂന്നുപേരടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. പ്രോഗ്രാമിങിൽ താല്പര്യമുള്ള ഏതുവിദ്യാർത്ഥികൾക്കും പങ്കെടുക്കാം എന്നതാണ് ഐ സി പി സിയുടെ പ്രത്യേകത. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ അൽഗോരിതം പ്രോബ്ലങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കുന്ന ടീമുകളാണ് വിജയിക്കുന്നത്. സമ്മാനങ്ങളോടൊപ്പം വിവിധ ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള തൊഴിലവസരങ്ങളാണ് ഐ സി പി സി മത്സരാർത്ഥികളെ കാത്തിരിക്കുന്നത്. 1970 ൽ ഐ സി പി സി ഫൗണ്ടേഷൻ ആരംഭിച്ച ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റാണ് നിലവിൽ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ പ്രോഗ്രാമിങ് മത്സരം.