Wed Aug 05, 2026 4:39 am
FLASH
X

വെള്ളാപ്പള്ളിക്കെതിരെകേസെടുക്കണം എഫ്.ഡബ്ള്യു.ജെ.കെ

HOME / Kerala January 3, 2026

തിരുവനന്തപുരം : റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകനുമായ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് യോഗം ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം പോലൊരു മഹാപ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് വെള്ളാപ്പള്ളി നടേശന്‍ മതേതര കേരളത്തേയും മാധ്യമ സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുകയാണ്. വെറുമൊരു സംഘടനയുടെ നേതാവ് മാത്രമാണ് വെള്ളാപ്പള്ളി.അദ്ദേഹം വലിയ ഒരു സമൂഹത്തിൻ്റെ പ്രതിനിധിയായി രംഗത്തെത്തുന്നത് കാപട്യമാണ്. വാര്‍ത്താശേഖരണത്തിന്റെ ഭാഗമായി ചോദ്യമുന്നയിച്ച റഹീസിന്റെ മൈക്ക് തട്ടിമാറ്റി പോടോ എന്ന് വിളിച്ച് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി അത്യന്തം ഹീനമായ നിലപാട് സ്വീകരിച്ചിരുന്നു. കേരളത്തിലെ മതേതരത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.