Wed Aug 05, 2026 4:40 am
FLASH
X

നടൻ സിദ്ധാർത്ഥ് പ്രഭു പ്രഭു മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; നടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ്

HOME / Kerala January 2, 2026

കോട്ടയം : സീരിയൽനടൻ സിദ്ധാർത്ഥ് പ്രഭു മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 24ന് വൈകിട്ട് എംസി റോഡിൽ നാട്ടകം കോളജ് കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം, ലോട്ടറി വിൽപ്പന നടത്തി കൊണ്ടിരുന്ന തങ്കരാജിനെ ഇടിക്കുകയായിരുന്നു. സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവായിരുന്നു കാർ ഓടിച്ചിരുന്നത്.

അപകടസമയത്ത് സിദ്ധാർഥ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിദ്ധാർഥിനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്കരാജ് മരിച്ചതിനെ തുടർന്ന് സിദ്ധാർഥ് പ്രഭുവിനെതിരെയുള്ള കേസിൽ കൂടുതൽ കുറ്റങ്ങൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.