വെള്ളറട : വെള്ളറട പോലീസ് പരിധിയില്‍ യു.പി.എസ്. സ്‌കൂളിന് സമീപം ശ്രീപത്മത്തില്‍ അനിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ 3 ദിവസം അനില്‍ കുടുംബമായി ബന്ധു ഗൃഹത്തിലായിരുന്നു. ഇതറിയാവുന്ന തസ്‌ക്കരനാണ് കവര്‍ച്ച നടത്തിയത് എന്ന് ഉറപ്പാണ്. വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയെ മോഷ്ടാവ് കൊണ്ടുപോയി. ബലവത്തായ വീടിന്റെ മുന്‍വശത്തെ ഡോര്‍ കമ്പിക്ക് കുത്തി തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കിടന്നത്. വീട്ടില്‍ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. രൂപയോ ആഭരണങ്ങളോ ഒന്നും തന്നെ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലെ അലമാരകള്‍ പൂട്ടിയിട്ടിരുന്ന എല്ലാ ഡോറുകളും മേശ ഡ്രോയര്‍ തുടങ്ങിവയെ ല്ലാം കുത്തിപ്പിളര്‍ന്ന് നശിപ്പിക്കുകയാണ് ഉണ്ടായത്. വിലപിടിപ്പുള്ള സാമഗ്രികള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെങ്കിലും ചെറിയ ചെറിയ സാധനസാമഗ്രികള്‍ മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ അനിലും ഭാര്യയും വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ ഡോര്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
മുന്‍വശത്തുകൂടെ കടന്ന മോഷ്ടാവ് മോഷണം നടത്തിയ ശേഷം വീടിന്റെ പിന്‍വശത്തുള്ള ഡോറ് തുറന്നാണ് പോയിട്ടുള്ളത്. തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ അനില്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, എസ് .ഐ. അന്‍സാര്‍ സിവില്‍ പോലീസുകാരന്‍ ജൈയ്ം്‌സ് അടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി വിശദമായ തെളിവെടുപ്പ് നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അനിലിന്റെ വീടിനു മുന്നിലുള്ള സി.സി.ടി.വി. പൂര്‍ണ്ണമായും മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയി എങ്കിലും സമീപത്തെ സി.സി.ടി.വികള്‍ നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. എന്തായാലും പൂട്ടിക്കിടന്ന വീടാണ് ഉടമസ്ഥന്‍ ഇവിടെ ഇല്ല എന്ന് വ്യക്തമായി അറിയാവുന്ന മോഷ്ടാവാണ് കവര്‍ച്ച നടത്തിയതെന്ന് ഉറപ്പാണ്. പ്രദേശത്ത് വീട്ടുകാര്‍ വീട് പൂട്ടി ദൂരസ്ഥലത്തേക്ക് പോകുന്നുവെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും മെസ്സേജ് രൂപത്തില്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ആരും അറിയാതെയാണ് അനില്‍ സ്ഥലം വിട്ട് മൂന്ന് ദിവസം മാറി നിന്നത്.
പോലീസില്‍ അറിയിച്ചിരുന്നുവെങ്കില്‍ ഇടയ്ക്കിടെയുള്ള പോലീസ് പട്രോളിങ്ങിനിടെ വാഹനം അനിലിന്റെ വീടിന്റെ മുന്‍ഭാഗം വരെ വന്ന് തിരിഞ്ഞു പോയാല്‍ മോഷ്ടാക്കള്‍ക്ക് ഭയപ്പാട് ഉണ്ടാകുമായിരുന്നു. എന്തായാലും വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എങ്കിലും സി.സി.ടി.വിയും ബലവത്തായ വീടിന്റെ മുന്നിലുള്ള ഡോറ് ഉള്‍വശത്തുള്ള ഡോറുകള്‍ അലമാരകള്‍ എല്ലാം തകര്‍ത്ത് ഭീമമായ നഷ്ടം ആ തരത്തില്‍ അനിലിന് ഉണ്ടായിട്ടുണ്ട്. എന്തായാലും പോലീസ് അന്വേഷണത്തില്‍ മോഷ്ടാവിനെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അനില്‍.



