Tue Jul 08, 2025 9:08 pm
FLASH
X
booked.net

നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിക്ക് തുടക്കമായി

Kerala / News July 8, 2025

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത് അധ്യക്ഷത വഹിച്ചു. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ റ്റി സിബിൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ കെ ഗോപി, പി എം കണ്ണൻ, വാർഡ് മെമ്പർ മിനി മനോഹരൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അജി സി എസ്,ഇഞ്ചത്തൊട്ടി പ്രധാന അധ്യാപിക സലോമി ടീച്ചർ, കോതമംഗലം ഫ്ലൈയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ് എന്നിവർ സംസാരിച്ചു. കേരള വനം വന്യജീവി വകുപ്പിന്റെ മനുഷ്യ വന്യജീവി സംഘർഷ   ലഘൂകരണവുമായി ബന്ധപ്പെട്ട പത്തിന  കർമ്മ പദ്ധതിയിലെ മിഷൻ ഫുഡ് ഫോഡ്ഡർ വാട്ടറിന്റെ ഭാഗമായി വിത്തൗട്ട് പദ്ധതി നടപ്പാക്കി വരുന്നത്. വനമേഖലകൾക്കുള്ളിൽ വന്യമൃഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആഞ്ഞിലി ഞാവൽ പന മുതലായ തദ്ദേശീയമായ ഫലവൃക്ഷങ്ങളുടെ വിത്തുകൾ ശേഖരിച്ചും മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുണ്ടകളാക്കി വനത്തിലെ തുറസ്സായ പ്രദേശത്ത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത് സ്കൂൾ കുട്ടികൾ,അധ്യാപകർ സന്നദ്ധ സംഘടന, വി എസ് എസ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പദ്ധതിയുടെ ഭാഗമായി. നേര്യമംഗലം ഗവ സ്കൂളിലെ 50 ഓളം വിദ്യാർത്ഥികൾ, അധ്യാപകർ, സന്നദ്ധ സംഘടന പ്രവർത്തകർ,നാട്ടുകാർ, നേര്യമംഗലം റേഞ്ചിലെ വനപാലകർ,തട്ടേക്കാട് പക്ഷി നിരീക്ഷകൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.