Tue Jul 08, 2025 4:17 pm
FLASH
X
booked.net

കറക്കം ടൈറ്റിൽ പോസ്റ്റർ

Entertainment / Malayalam July 8, 2025

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നകറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്,  അൻകുഷ് സിംഗ്എന്നിവർചേർന്ന്നിർമ്മിക്കുന്നഈചിത്രത്തിൽഅഭിറാംരാധാകൃഷ്ണൻ,സിദ്ധാർഥ്ഭരതൻ,ജീൻപോൾലാൽ,പ്രവീൺടി.ജെ,മണികണ്ഠൻആചാരി,ബിജുകുട്ടൻ,മിഥൂട്ടി,ഷോൺറോമി,ലെനാസ്ബിച്ചു,ശാലുറഹിം,വിനീത്തട്ടിൽ,മനോജ്മോസസ്,കെയിൻസണ്ണി,ശ്രാവൺ,വിഷ്ണുരഘുതുടങ്ങിയവരും അഭിനയിക്കുന്നു.അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ്  “കറക്കം”എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിലുള്ളത്.കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ഈ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിർമ്മാതാക്കളെയാണ് ലഭിക്കുന്നത്.ദേശീയ അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാള സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ

മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് “കറക്ക”മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.അൻവർ അലി, വിനായക് ശശികുമാർ,മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.ഛായാഗ്രാഹണം- ബബ്ലു അജു, എഡിറ്റർ-നിതിൻ രാജ് അരോൾകഥ-ധനുഷ് വർഗീസ്, കലാസംവിധാനം- രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രശോഭ് വിജയൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-മോഹിത് ചൗധരി, വസ്ത്രാലങ്കാരം- മെൽവി ജെയ്, മേക്കപ്പ്-ആർ.ജി. വയനാടൻ,സഹ സംവിധായകൻ-ജിതിൻ സി എസ്,കൊറിയോഗ്രാഫി- ശ്രീജിത് ഡാൻസിറ്റി,വിഎഫ്എക്സ്-ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ- അരവിന്ദ്/എയൂഒ2, പ്രൊമോ എഡിറ്റിങ് ഡോൺ മാക്സ്,കാസ്റ്റിംഗ് ഡയറക്ടർ-ജീവ ജനാർദ്ദനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി ആർ ഓ-എ എസ് ദിനേശ്