മനുഷ്യജീവിതത്തിൽ സുഖവും ദുഃഖവും സ്വാഭാവികമാണ്. എന്നാൽ ചിലപ്പോൾ ഈ മനോഭാവങ്ങളിൽ സംഭവിക്കുന്ന അതിരുവിട്ട മാറ്റങ്ങൾ, ദൈർഘ്യമേറിയ ദുരിതമോ അമിത ആവേശമോ ആയി മാറുമ്പോൾ, അത് വ്യക്തിയുടെ തൊഴിൽക്ഷമതയെയും ബന്ധങ്ങളെയും തകർക്കുകയും ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇതാണ് മൂഡ് ഡിസോർഡേഴ്സ് എന്ന് പറയുന്നത്.
മൂഡ് ഡിസോർഡേഴ്സിന്റെ ലക്ഷണങ്ങൾ
മൂഡ് ഡിസോർഡേഴ്സിന്റെ പ്രധാന സവിശേഷത അതിക്രമിച്ച മനോഭാവമാണ്. അതായത് ദീപമായ ദു:ഖബാധ (ഡിപ്രഷൻ) അല്ലെങ്കിൽ അതിരുകളറ്റ ആവേശം (മാനിയ) വലിയ രീതിയിൽ ഉയരുകയും ഇത് വ്യക്തിയുടെ സ്വാഭാവികജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കം, ഭക്ഷണശീലങ്ങൾ, ആത്മബോധം എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകാം.
മൂഡ് ഡിസോർഡേഴ്സിന്റെ തരം

യൂണിപ്പോളർ ഡിസോർഡേഴ്സ് (മാത്രം ഡിപ്രഷൻ അനുഭവപ്പെടുന്നവ)
മേജർ ഡിപ്രസീവ് ഡിസോർഡർ: രണ്ടാഴ്ചയ്ക്കും മുകളായി ദൈനംദിന ജീവിതത്തിൽ സന്തോഷം കാണാതെ തുടരുക, മനോനിരാശ തുടരുക, സ്വാഭാവിക ശീലങ്ങളിൽ മാറ്റം വരിക മുതലായവയോടൊപ്പം അനുഭവപ്പെടുന്നു.ഡിസ്ഥൈമിക് ഡിസോർഡർ (പേഴ്സിസ്റ്റന്റ് ഡിപ്രസീവ് ഡിസോർഡർ): കുറഞ്ഞതിലും ദൈർഘ്യമേറിയ (2 വർഷത്തിലധികം) ദു:ഖബാധ തുടർന്നുകൊണ്ടിരിക്കുക.

ബൈപ്പോളർ ഡിസോർഡേഴ്സ് (ഡിപ്രഷനും മാനിയയും അനുഭവപ്പെടുന്നവ)
ബൈപ്പോളർ 1: വ്യക്തിക്ക് മനോഭാവം അതിക്രമിക്കുന്ന മനിയാവസ്ഥയും ഡിപ്രഷനും ഉണ്ടായിരിക്കും.
ബൈപ്പോളർ 2: വ്യക്തിക്ക് ചെറിയ തോതിലുള്ള മാനിയാവസ്ഥ (ഹൈപ്പോമാനിയ) ഉണ്ടാകുകയും, അതേസമയം ഡിപ്രഷൻ മേജർ ഡിപ്രഷൻ ലെവലിൽ അനുഭവപ്പെടുകയും ചെയ്യും.
മൂഡ് ഡിസോർഡേഴ്സിന്റെ കാരണങ്ങൾ
ജെനറ്റിക് കാരണം, ഹോർമോണുകളിലെ അസമത്വം, തലച്ചോറിന്റെ രാസസംഘടനയിൽ മാറ്റം മുതലായ ബയോളജിക്കൽ കാരണങ്ങൾ.സ്ത്രീസ്സ് നിറഞ്ഞ ജീവിത സംഭവങ്ങൾ, വ്യക്തിത്വ വ്യത്യാസങ്ങൾ, ചിന്താഗതികളിലെ പിഴവുകൾ മുതലായ സൈക്കോളജിക്കൽ കാരണങ്ങൾ മൂഡ് ഡിസോർഡേഴ്സിന് വഴിവെക്കാം.
ചികിത്സാ രീതികൾ
മൂഡ് ഡിസോർഡേഴ്സ് ചികിത്സാവഴികൾ ഉണ്ടെന്നത് ആശ്വാസകരമാണ്:

മനസികാരോഗ്യ ബോധവൽക്കരണം

മരുന്ന് ചികിത്സ (ആന്റിഡിപ്രസന്റ്സ്, മൂഡ് സ്‌റ്റബലൈസേഴ്‌സ്, ആന്റി സൈക്കോട്ടിക് മരുന്നുകൾ)

കോൺഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഡയാലക്ടിക്കൽ ബിഹേവിയറൽ തെറാപ്പി, സൈക്കോഡൈനാമിക് തെറാപ്പി, ഇന്റർപേഴ്സണൽ തെറാപ്പി തുടങ്ങിയ കൗൺസിലിംഗ് രീതികൾ
മൂഡ് ഡിസോർഡേഴ്സ് ഉള്ളവർ പരിഹാരമില്ലാത്ത അവസ്ഥയിലല്ല. അതിശയകരമായ രീതിയിൽ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ചികിത്സ സഹായിക്കുന്നതാണ്. ഡിപ്രഷൻ ഒരു ദൗർബല്യമല്ല, മറിച്ച് ചികിത്സിക്കാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് എന്ന് സമൂഹം മനസ്സിലാക്കേണ്ടതാണ്. മനസികാരോഗ്യ ബോധവൽക്കരണത്തിലൂടെ വലിയൊരു കുടുംബത്തെയും സമൂഹത്തെയും നാം സംരക്ഷിക്കാം

ഡോ: ലിസി ജോസ്
മുൻ വനിത കമ്മീഷൻ അംഗം.