Mon Jul 07, 2025 8:09 pm
FLASH
X
booked.net

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റ് ജയം

Cricket / Sports July 7, 2025

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ഇതുവരെ എട്ട് ടെസ്റ്റുകളാണ് ഇന്ത്യ എ‍ഡ്ജ്ബാസ്റ്റണിൽ കളിച്ചിട്ടുള്ളത്. അതിൽ ഏഴ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. 1986ൽ കപിൽ ദേപിന്റെ ടീം മാത്രമാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്കായി ഒരു സമനില നേടിയത്. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എഡ്ജ്ബാസ്റ്റണ്‍.ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ പ്രകടനം നടത്തി.