Mon Jul 07, 2025 3:36 am
FLASH
X
booked.net

പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ

Kerala / News July 4, 2025

പെരുമ്പാവൂർ : പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി ഭാഗത്തു വച്ചാണ് പിടികൂടിയത്. ഇയാളുടെ ബന്ധുവിൻ്റെ ഉടമസ്ഥതയിലുള്ള ആർത്താമസമില്ലാത്ത വീട്ടിലായിരുന്നു വിൽപ്പന. മദ്യ വിൽപ്പനയിലൂടെ ലഭിച്ച 2300 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ ശിവപ്രസാദ്, സീനിയർ സി പി ഒ ശിവാനന്ദൻ കർത്ത, സി പി ഒ മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.