സ്പോര്‍ട്സ് കരാറുകള്‍ പുനര്‍നിര്‍വചിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ്ബില്‍ തുടരാന്‍ വര്‍ഷത്തില്‍ 2,000 കോടി രൂപയും ബോണസും സ്വകാര്യ ജെറ്റുകള്‍ മുതല്‍ ഡസന്‍ കണക്കിന് പേഴ്സണല്‍ സ്റ്റാഫ് വരെയുള്ള കോടികളുടെ മറ്റ് നിരവധി ആനുകൂല്യങ്ങളുമാണ് അദ്ദേഹം കൈപ്പറ്റുന്നത്. കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ആണിത് 40 പിന്നിട്ടെങ്കിലും പോര്‍ച്ചുഗലിന്റെ പടക്കുതിരയെ തളയ്ക്കാന്‍ ലോക ഫുട്‌ബോളില്‍ ഇനിയും ആരും ഉണ്ടായിട്ടില്ല. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റി രണ്ട് വര്‍ഷത്തേക്ക് കൂടി സൗദിയില്‍ പന്ത് തട്ടാനാണ് താരത്തിന്റെ തീരുമാനം.
കരാര്‍ പുതുക്കിയതോടെ 42ാം ജന്മദിനത്തിന് ശേഷവും സൂപ്പര്‍ താരം കളിക്കളത്തിലുണ്ടാവുമെന്ന് വ്യക്തമായി. 700 മില്യണ്‍ ഡോളര്‍ പ്രതിഫലത്തിന് പുറമേ ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സ്വകാര്യ ജെറ്റുകള്‍ മുതല്‍ 16 പേഴ്സണല്‍ സ്റ്റാഫ് വരെയുള്ള ഫുട്‌ബോളിന് പുറത്തുള്ള ആനുകൂല്യങ്ങളും കരാറിലുണ്ട്.