Tue Nov 10, 2026 4:06 pm
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്

HOME / Flash / Kerala / Latest News November 10, 2026

തിരുവനന്തപുരം : വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി. കെഎസ്ഇബി മുൻ ചെയർമാൻ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുൻകൂട്ടി അറിയിക്കാതെയാണെന്നാണ് പ്രധാന ആക്ഷേപം. വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചതിലും മന്ത്രിക്ക് കടുത്ത നീരസമുണ്ട്.

ഹിമാചലിൽ നിന്നും ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി വിവാദങ്ങൾ ശക്തമായിരുന്നു. ഇന്നലെ രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. ഇതോടെ വിവാദങ്ങൾ കെട്ടടങ്ങിയെന്നാണ് കരുതിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ സിന്നാർ വൈദ്യുതി താപനിലയത്തിൽ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.

താൻ എല്ലാ കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് നേരത്തെ യുഡിഎഫ് കൺവീനറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രിയും അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലിൽ നിർത്തുന്ന നീക്കങ്ങളാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. നവംബർ, ഡിസംബർ മാസങ്ങളിൽ കടുത്ത വൈദ്യുതി ക്ഷാമമുണ്ടാകുമെന്നും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്നും പറഞ്ഞുകൊണ്ട് എം.ജി രാജമാണിക്യം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുകയും അതിൻമേൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇത്തരമൊരു റിപ്പോർട്ടിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആരുടെയൊക്കെയോ താത്പര്യപ്രകാരമാണെന്നുമൊക്കെയാണ് ഇപ്പോൾ ആരോപിക്കപ്പെടുന്നത്. ഇത് കെഎസ്ഇബിയെയും വകുപ്പ് മന്ത്രിയെയും സംശയനിഴലിൽ നിർത്തുന്നതാണെന്നും ആക്ഷേപമുണ്ട്. ഒപ്പം എം.ജി രാജമാണിക്യത്തെ മാറ്റിയതും മന്ത്രിയോട് ആലോചിക്കാതെയാണെന്നാണ് ആരോപണം.

Tags: , ,