Tue Nov 10, 2026 5:59 pm
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി

HOME / Flash / Kerala / Latest News November 10, 2026

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡിയിൽ പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്‌പെൻഷൻ നിലവിൽ വരും. ഇതിനായി പ്രത്യേകം അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ല. ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട അഴിമതിക്കേസിലാണ് സുപ്രധാന നിരീക്ഷണം.

അറസ്റ്റിലായ ഉദ്യോഗസ്ഥൻ ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി ഉദ്യോഗസ്ഥനെ അതേ ആശുപത്രിയിൽ വീണ്ടും നിയമിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ വിവരം അറിഞ്ഞയുടൻ തന്നെ നിയമനാധികാരി ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാലും, സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് അധികാരികളിൽ നിന്ന് ലഭിക്കുന്നത് വരെ സസ്‌പെൻഷൻ തുടരും.

Tags: ,