Sun Oct 25, 2026 7:23 am
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം

Latest News / Flash / HOME / Kerala October 24, 2026

കൊച്ചി : ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. 1.64 കോടി രൂപയാണ് ഇത്തരത്തിൽ ലുലു ഗ്രൂപ്പിൽ നിന്നും വ്യാജ ഇ മെയിൽ വഴി തട്ടിയെടുത്തത്. സംഭവത്തിൽ കൊച്ചി സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലുലു ഗ്രൂപ്പുമായി വർഷങ്ങളായി വ്യാപാര ബന്ധമുള്ള ഇറ്റലിയിലെ ‘IE Park S.R.L’ എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള ഇ മെയിൽ വിലാസങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ​ഈ 27 ദിവസങ്ങൾക്കിടയിലാണ് 1.64 കോടി രൂപ തട്ടിയെടുത്ത്. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിയത്. സംഭവത്തിൽ സൈബർ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Tags: , ,