Sun Oct 25, 2026 3:41 pm
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ

GLOBAL / Flash / Latest News October 23, 2026


ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി പോയ
നാല് കപ്പലുകൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു. ഹോർമുസിൽ മൈനുകളിൽ തട്ടി മൂന്നു കപ്പലുകൾക്ക് തീപിടിച്ചെന്നും ഇറാൻ അറിയിച്ചു.
21 ഇന്ത്യക്കാരുമായി പോയ എം.ടി എഐ ദാസ്മ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഒമാനിലെ ബുഖാ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. നിലവിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോനവാൾ അറിയിച്ചു…

Tags: ,