തിരുവനന്തപുരം: കരിക്കത്തമ്മ നവരാത്രി സംഗീതതോത്സവത്തിൻ്റെ ഭാഗമായി വിജയദശമി ദിനത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ വെച്ച് മാധ്യമപ്രവർത്തകനായ രമേഷ് ബിജു ചാക്ക രചിച്ച ‘അക്ഷരാത്മിക’ (മൂകാംബിക ചരിത്രം) എന്ന പുസ്തകത്തിൻ്റെ (രണ്ടു പതിപ്പുകൾ) ബഹു കേരള സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ട്രസ്റ്റ് സെക്രട്ടറി ബി. അശോക് കുമാറിന് സമർപ്പിച്ചപ്പോൾ.പ്രസ്തുത ചടങ്ങിൽ വി. മുരളീധരൻ(എം.എൽ.എ),കടകംപള്ളി സുരേന്ദ്രൻ (മുൻ മന്ത്രി),എം ജി രാജമാണിക്യം (ഐ.എ.എസ് ഓഫീസർ) എം. രാധാകൃഷ്ണൻ നായർ (ട്രസ്റ്റ് ചെയർമാൻ)എന്നിവർ സംബന്ധിച്ചു.



