Sun Oct 25, 2026 3:40 pm
FLASH
സംസ്ഥാനത്ത് മഴ കനക്കും! നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു      |      കൊല്ലത്ത് കള്ളനോട്ട് വേട്ട; പ്രിന്ററുകളും നോട്ടെണ്ണൽ മെഷീനുകളും പിടികൂടി; 46 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു      |      ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ      |      ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ, ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ; അന്വേഷണം      |      ‘ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാര നടപടി, ചില നേതാക്കൾ തന്റെ തിരിച്ചുവരവ് തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി പിപി ദിവ്യ      |      ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം      |      അട്ടപ്പാടിയിലെ ശിശുമരണങ്ങൾ: കണക്കുകൾ കുറയുമ്പോഴും അവസാനിക്കാത്ത ആശങ്കകൾ      |      തുള്ളിമരുന്നിൽ തെളിഞ്ഞ പ്രതീക്ഷ      |      കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു      |      ഒഴിവാക്കപ്പെടുന്നവ നിലനിര്‍ത്താന്‍ അനുവദിക്കണം      |      
X

ജയൻ വന്നേരിയുടെകാടിൻ്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം

Malayalam / Entertainment / Flash October 22, 2026

ആരണ്യകാണ്ഡം
ആരംഭം കുറിച്ചു


വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .
പശുപതി, ജനനി അയ്യർ , ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ .ചു .ക. എന്ന ചിത്രമാണ് ജയൻ വന്നേരിയുടെ ആദ്യ സംരംഭം. തുടർന്ന് ജോജു ജോർജ്
ലിജാ മോൾ, അഭിരാമി, എന്നിവരെ പ്രധാനമായും അവതരിപ്പിച്ചു കൊണ്ട് ഒറ്റക്കൊരു കാമുകൻ എന്ന ചിത്രം സംവിധാനം ചെയ്തു. ഈ രണ്ടു ചിത്രങ്ങളും വ്യത്യസ്ഥമായ പ്രമേയത്തിലൂടെയും അവതരണത്തി ലൂടെയും ഏറെ പ്രശംസ നേടുകയുണ്ടായി. അതിനു ശേഷം ജയൻ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആരണ്യകാണ്ഡ
ത്തിന് വിജയദശമി ദിനമായ ഒക്ടോബർ ഇരുപത്തിയൊന്ന് ബുധനാഴ്ച്ച ആരംഭം കുറിച്ചു .പോംപി എൻ്റെർടൈൻമെൻ്റ്സ്, ഫ്ളൈയിംഗ് കളേഴ്സ് എൻ്റെർടൈൻ
മെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്
കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീ ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയായി രുന്നു തുടക്കമിട്ടത്.
ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സംവിധായകൻ ജയൻ വന്നേരിയും, അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത് .
പൂർണ്ണമായും ഒരു ഫോറസ്റ്റിനുള്ളിലാണ് ഈ ചിത്രത്തിൻ്റെ കഥനടക്കുന്നത്.
കാടിൻ്റെ വന്യതയും നിഗൂസ്ഥതയും, ആകാംക്ഷയും നിറഞ്ഞ ഒരു ചലച്ചിത്ര അനുഭവമായിരിക്കും ഈ ചിത്രം.
ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ ഒരു പെൺകുട്ടിയുടെ രൂപ മടങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രതിക്ഷ നൽകുന്നതായിരുന്നു
കാട്.. മനുഷ്യന്റെ ഉല്പത്തിയും പരിണാമവും സംഭവിക്കുന്നതിന് സാക്ഷിയായ ഇരുണ്ട വനസ്ഥലികൾ … പിന്നീടവൻ കാടിന് മീതെ അധികാരം സ്ഥാപിച്ച് അവന്റെ സാമ്രാജ്യം പണിതു. കാട് നശിപ്പിച്ചു.. മൃഗങ്ങൾ അനാഥരായി.. പകരം അവന്റെ ഉള്ളിൽ മറ്റൊരു കൊടും കാട് രൂപപ്പെടുകയും അവിടെ വന്യ മൃഗങ്ങൾ വിരാജിക്കുകയും ചെയ്തു. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കാടുണ്ട്.. നിഗൂഢതകൾ ഒളിപ്പിച്ചു വച്ച, അപകടങ്ങൾ പതിയിരിക്കുന്ന, അത്‍ഭുതങ്ങൾ നിറഞ്ഞ ഒരു കൊടും കാട്.അവനെ അറിയുകയെന്നാൽ അവന്റെ ഉള്ളിലെ കാടിനെ അറിയുകയെന്നാണ്. ആ വനാന്തരങ്ങളിൽ യുദ്ധം ചെയ്യുക എന്നാണ്… ആ യുദ്ധത്തിന്റെ കഥയാണ് ആരണ്യകാണ്ഡം.
ഒരു കടുവ ഈ ചിത്രത്തിലെ മുഴുനീള കഥാപാത്രമായി എത്തുന്നതും ഏറെ പ്രാധാന്യം നൽകുന്നതാണ്.

വി.എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.
ഹൈദരാബാദിലെ പ്രശസ്‌തമായ ഒരു കമ്പനിയാണ് വി.എഫ്.എക്സ് കൈകാര്യം ചെയ്യുന്നത്.
അഞ്ജലി രാജ് എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൂര്യാ ക്രിഷ് ,ആണു നായകൻ,
മാർട്ടിൻ മുരുകൻ, ഡിനീഷ് ആലപ്പുഴ, പ്രമോദ് വെളിയനാട്,മേജർ രവി, മനോജ് കെ യു .
സാജൻ സുദർശനൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതാംബിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
സംഗീതം- ഗോപി സുന്ദർ.
ഛായാഗ്രഹണം – ജോമോൻ തോമസ്.
എഡിറ്റിംഗ് – സോബിൻ. കെ. സോമൻ.
പ്രൊഡക്‌ഷൻ ഡിസൈനർ – മനു ജഗത്.
കോസ്റ്റ്യം ഡിസൈൻ- അനീഷ് തൊടുപുഴ.
മേക്കപ്പ് – ജോൺ വിക്ടർ
വി.എഫ് എക്സ് സൂപ്പർവൈസർ -അരുൺ ലാൽ
വി.എഫ്.എക്സ്. പ്രൊഡ്യൂസർ -ഗായത്രി പന്തലങ്ങട്ടിൽ.
സ്റ്റിൽസ്- റഫീഖ് പട്ടേരി .

കൺട്രോളർ-പ്രവീൺ എടവണ്ണപ്പാറ .
നവംബർ അഞ്ചു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം പാലക്കാട് ധോണി, വാഗമൺ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.
അഞ്ചു ഭാഷകളിലായാണ് ചിത്രമെത്തുന്നത്.

Tags: