വെള്ളറട :പനച്ചമൂട്ടില്‍ പല സ്ഥാപനങ്ങളിലു മായി തമിഴ്‌നാട്ടില്‍ നിന്ന് കടത്തികോണ്ട് വന്ന് സൂക്ഷിച്ചിരുന്ന 10. 000കിലോയി ലേറെ റേഷന്‍ അരിയാണ് പിടികൂടിയത്. പനച്ചമൂട്ടില്‍ ജില്ലാ റേഷനിങ് ഓഫീസര്‍ സ്മിതയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തമിഴ്‌നാട്ടില്‍ നിന്ന് റേഷനരി കടത്തുന്നുണ്ട് എന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് ശക്തമാക്കി നടത്തിയത്. അനധികൃതമായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2500 കിലോ അരിയും അല്‍ അമീന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ലോറിയില്‍ സൂക്ഷിച്ചിരുന്ന 151 ചാക്കിലു ണ്ടായിരുന്ന ചാക്കരിയും 7500കിലോ അരി യുമാണ് പിടികൂടിയത്. സമീപത്തെ വെള്ളറട പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഷമീര്‍ എന്ന ആളിന്റെ ഗോഡൗണില്‍ നിന്നും 60 ചാക്ക് റേഷന്‍ അരിയും പിടികൂടി. ജില്ലാ റേഷനിങ് ഓഫീസര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. അതിര്‍ത്തി പ്രദേശമായ പനച്ചമൂട് കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് റേഷനരി കടത്തുന്ന സംഘങ്ങള്‍ സജീവമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. താലൂക്ക് സപ്ലൈ ഓഫീസര്‍ മനു തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു, ദക്ഷിണ മേഖല റേഷനിങ് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സജാദ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പിടിച്ചെടുത്ത അരി വെള്ളറട പോലീസിന് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു. റെയ്ഡിന് വെള്ളറട പോലീസിന്റെ പ്രൊട്ടക്ഷനിലൂടെയായിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്. കൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും റെയ്ഡിന് പങ്കാളിത്തം വഹിച്ചു.



