Fri Nov 06, 2026 11:30 am
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

‘ന്യൂട്രിസാഗ 2026’: ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി

Kerala / Latest News September 8, 2026

കൊച്ചി : ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ന്യൂട്രിസാഗ 2026’ സംഘടിപ്പിച്ചു. പോഷകാഹാര ബോധവൽക്കരണവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായിയാണ് ഒരാഴ്ച നീണ്ടുനിന്ന പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ സമഗ്ര മില്ലറ്റ് അധിഷ്ഠിത ഹോസ്പിറ്റൽ ഡയറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആസ്റ്റർ മെഡ്‌സിറ്റി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ടി. ആർ. ജോൺ, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് ടീം ലീഡ് ടീന ജോൺ എന്നിവർ ചേർന്ന് നിർവ്വഹിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചെറുധാന്യങ്ങളുടെ ആരോഗ്യ ഗുണങ്ങളും പാചക വൈവിധ്യവും എടുത്തുകാണിക്കുന്ന മില്ലറ്റ് പ്രദർശനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കി.

രോഗികൾ, കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകളും ലക്കി ഡ്രോയും ആഴ്ചയിലുടനീളം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്രിയാത്മകവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പരിചയപ്പെടുത്തിയ ഇന്റർ കോളേജിയറ്റ് ‘ഫ്ലേംലെസ് കുക്കിംഗ്’ (തീയില്ലാതെ പാചകം ചെയ്യൽ) മത്സരത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്ക് പ്രചോദനം നൽകുന്നതിനായി വിദ്യാഭ്യാസം, ജനപങ്കാളിത്തം, പുതു പാചക രീതികൾ എന്നിവ ഒരുമിച്ചു കൊണ്ടുവരുന്നതായി മാറി ന്യൂട്രിസാഗ 2026.