Sat Oct 17, 2026 3:46 am
FLASH
എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും മാനസികാരോഗ്യവും: സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ ഒക്ടോബർ 17 ന്      |      മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ നിർദേശം      |      ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി      |      ശബരിമല, മാളികപ്പുറം മേൽശാന്തി ദേവനന്ദനും അനശ്വരയ്ക്കും നറുക്കെടുപ്പ് നിയോഗംപന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തിനും      |      തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും      |      ശബരിമല പൂങ്കാവനത്തിൽ ശുചിമുറി വിപ്ലവം; എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കും, ശുചീകരണത്തിന് പ്രത്യേക കരാർ വിളിക്കും      |      കെഎസ്ആർടിസിക്ക് പുതിയ ബസ്;ഇക്കുറി നവ്യ ബേക്ക്‌സിന്റെ 40 ലക്ഷം      |      സിജെപിയുടെ തിരംഗ മാർച്ച്; ദില്ലിയിൽ അതീവ സുരക്ഷ, അതിർത്തികളിൽ ജാഗ്രത      |      കായികവിനോദവും ആരോഗ്യപൂർണ്ണമായ ജീവിതവും:മനസ്സിന്റെ സമാധാനത്തിലേക്കുള്ള വഴിവിളക്ക്      |      
X

57 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി; സച്ചിന്റെ റെക്കോർഡിനരികെ വീണു

HOME / Cricket / Sports August 31, 2026

ബെംഗളൂരു: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന പതിവ് തുടർന്ന് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി അർധസെഞ്ചുറി നേടിയ വൈഭവ് 57 വർഷം പഴക്കമുള്ള റെക്കോർഡാണ് മറികടന്നത്.

തുടക്കം മുതൽ ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത വൈഭവ് 42 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും സഹിതമാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്. 15 വയസും 157 ദിവസവും പ്രായത്തിലാണ് താരം ദുലീപ് ട്രോഫിയിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത്.

1969ൽ 16 വയസും 23 ദിവസവും പ്രായത്തിൽ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് പഴങ്കഥയാക്കിയത്. 16 വയസും 307 ദിവസവും പ്രായത്തിൽ അർധസെഞ്ചുറി നേടിയ പിയൂഷ് ചൗളയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

അതേസമയം, സച്ചിൻ ടെൻഡുൽക്കറുടെ പേരിലുള്ള മറ്റൊരു പ്രായ റെക്കോർഡിന് തൊട്ടരികിലെത്തിയെങ്കിലും അത് മറികടക്കാൻ വൈഭവിനായില്ല. എങ്കിലും ദുലീപ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അർധസെഞ്ചുറിക്കാരനെന്ന നേട്ടം പതിനഞ്ചുകാരൻ സ്വന്തമാക്കി.