ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട കായലിൽ തുടക്കമായി. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്.
ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് മാറ്റമില്ല. രാവിലെ 9 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പുന്നമടയിലെ ആവേശം വാനോളമുയർത്തി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റുകൾക്ക് പിന്നാലെ ഫൈനൽ പോരാട്ടത്തിലേക്ക് മത്സരം കടക്കും. കേരളത്തിന്റെ കായിക-സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രധാന വേദിയായാണ് നെഹ്റു ട്രോഫി വള്ളംകളി തുടരുന്നത്.



